GENERAL NEWS

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

2024-05-07

ഏപ്രിലിലെ വൈദ്യുതി ഉപയോഗത്തില്‍ കേരളം ദേശീയശരാശരിയെക്കാള്‍ ഏറെ മുന്നില്‍. കഴിഞ്ഞവര്‍ഷത്തെ ഉപഭോഗത്തെക്കാള്‍ 15.62 ശതമാനമാണ് വര്‍ധന. ദേശീയ തലത്തില്‍ ഇത് 10.89 ശതമാനം മാത്രം.

സംസ്ഥാനത്തിന്റെ ആവശ്യകതയുടെ എണ്‍പതുശതമാനത്തിലേറെ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതോടെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് കെ.എസ്.ഇ.ബിയുടെ പോക്ക്. ആരോഗ്യം, വിദ്യാഭ്യാസം ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വൈദ്യുതി ഉപഭോഗത്തില്‍ പിന്നാക്കം പോകുന്നു. 2023 ഏപ്രിലില്‍ കേരളം ഉപയോഗിച്ച വൈദ്യുതി 2759.95 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കില്‍ ഈ വര്‍ഷം 3191.03 ദശലക്ഷം യൂണിറ്റ് ആയി കുതിച്ചു. വര്‍ധന 15.62 % വൈദ്യുതി ആവശ്യകത കഴിഞ്ഞവര്‍ഷം 5024 മെഗാവാട്ടും ഈ വര്‍ഷം 5646 മെഗാവാട്ടും. രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ 3.84 % മാത്രമാണ് കൂടിയത്. കേരളത്തിലാകട്ടെ 12.38 ശതമാനവും. വൈദ്യുതിയിലും ഉപഭോക്ത സംസ്ഥാനമായ കേരളം, നമുക്ക് വേണ്ട വൈദ്യുതിയുടെ പകുതി ഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ആഴംകൂടിക്കൂടിവരുന്നുവെന്നാണ് ഇതിന്റെ സാരം.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം