GENERAL NEWS

ചന്ദ്രനില്‍ ആണവനിലയം നിര്‍മ്മിക്കാന്‍ റഷ്യ പദ്ധതി 2035 ന് ഉള്ളില്‍ പൂര്‍ത്തിയാക്കും നിര്‍മ്മിക്കുന്നത് തീം പാര്‍ക്കിനെക്കാളും വലിപ്പമുള്ള നിലയം

2024-05-09

ചന്ദ്രനില്‍ ആണവനിലയം നിര്‍മ്മിക്കാനൊരുങ്ങി റഷ്യ. ചൈന-റഷ്യ സംയുക്ത ചാന്ദ്ര ദൗത്യത്തിന്‍റെ ഭാഗമാണ് ഈ പദ്ധതി .നാല് മൈല്‍ ചുറ്റളവുള്ള ഏതാണ്ട് ഒരു തീം പാര്‍ക്കിനെക്കാളും വലിപ്പമുള്ള നിലയമാണ് ചന്ദ്രനില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത് .ഇവിടെ ചന്ദ്രനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് താമസിച്ച് പഠിക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും  


ബയോ സെക്യൂരിറ്റി, ബഹിരാകാശ സുരക്ഷ,ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജെന്‍റ്സ് എന്നിവയ്ക്കു മുന്‍തൂക്കം നല്‍കി, റഷ്യ ചൈന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെട്ട റഷ്യയുടെ ചന്ദ്രനിലെ ആണവനിലയം 2033 നും 2035 നും ഇടയില്‍ പ്ലാന്‍റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോ സ്മോസിന്‍റെ തലവന്‍ യൂറി ബോറിസോവ് വ്യക്തമാക്കി.2028 ല്‍ ചന്ദ്രന്‍റെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ എത്താനുള്ള ദൗത്യത്തിന്‍റെ പണിപ്പുരയിലാണ് റഷ്യയെന്നും അദ്ദേഹം പറയുന്നു.അതേസമയം ആറ് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ നിലയം നിര്‍മ്മിക്കാന്‍ നാസ രണ്ടുവര്‍ഷം മുന്‍പേ പദ്ധതി ആരംഭിച്ചിട്ടുണ്ട് .2030 ല്‍ ഈ നിലയം പൂര്‍ത്തിയാക്കാനാണ് നാസ പദ്ധതിയിടുന്നത് .ഇതിനായി അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പിന്‍റെ ഇഡഹോ നാഷണല്‍ ലാബോറട്ടറിയുമായി നാസ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത് .   


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം