CHURCH NEWS
വിളവില്‍തോപ്പ് ചാപ്പലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം
2025-03-15
.jpg)
കൊല്ലം: കൊല്ലം ശക്തികുളങ്ങര ഇടവകയിലെ വിളവില്‍തോപ്പ് സെന്റ് ജോസഫ് ചാപ്പലിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ശ്രദ്ധേയമാകുന്നു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ നടക്കുന്ന തിരുനാള്‍ ആഘോഷം വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ്.
തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ സാഘോഷം കൊണ്ടാടുകയാണ് കൊല്ലം ശക്തികുളങ്ങര വിളവില്‍തോപ്പിലെ വിശ്വാസികള്‍. പ്രദേശവാസികള്‍ ഏറെയും മത്സ്യത്തൊഴിലാളികളാണ്. ജാതി മത ഭേദമന്യേ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ഇവിടുത്തുകാര്‍ കൊണ്ടാടുന്നത് തലമുറകളായി തുടരുന്ന ഒരു പാരമ്പര്യവും വിശ്വാസസാക്ഷ്യവുമാണ്. ഊട്ടുനേര്‍ച്ചയും വിളക്കുകള്‍ കത്തിച്ച് ചാപ്പലില്‍ മുട്ടിന്മേല്‍ ഇഴഞ്ഞു പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ഇവിടുത്തെ സവിശേഷതയാണ്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള മാധ്യസ്ഥം വഴി അനേകം അനുഗ്രഹങ്ങള്‍ ലഭിച്ചതായി പ്രദേശവാസികള്‍ പറയുന്നു. തിരുനാളിനെ കുറിച്ച് ഇടവക വികാരി റവ.ഫാ. രാജേഷ് മാര്‍ട്ടിന്‍ ഷെക്കെയ്‌ന ന്യൂസിനോട് പങ്കുവെച്ചു.
മാര്‍ച്ച് 19ന് നടത്തപ്പെടുന്ന പ്രധാന തിരുനാള്‍ ആഘോഷ ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഡോ ക്രിസ്തുദാസ് കാര്‍മീകത്വം വഹിക്കും.
News

രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷ്ടിച്ചു; ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഹമാസിനെ പിന്തുണച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീസ റദ്ദാക്കി യു എസ്

എസ്എഫ്‌ഐ-യെ കുറ്റപ്പെടുത്തുമ്പോള്‍ എന്തിനാണ് വിഷമമെന്ന് പ്രതിപക്ഷ നേതാവ്
.jpg)
സമ്മാനപെരുമഴയുമായി നല്ലനിലം വചനപഠന മത്സരം

41-ഓളം രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാനിയന്ത്രണ നടപടികളുമായി അമേരിക്ക

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

ക്രൈസ്തവ വിരുദ്ധത ആവര്‍ത്തിച്ച് ഇറാന്‍; ഗര്‍ഭിണിയായ സ്ത്രീക്ക് 16 വര്‍ഷം തടവ് ശിക്ഷ

ഗാസയെ പുനഃനിര്‍മ്മിക്കും, ചര്‍ച്ചകള്‍ പുനരാരംഭിച്ച് അമേരിക്കയും ഇസ്രായേലും
