VIEWPOINT
പുതിയ ഹൈക്കോടതി വിധി. മുസ്‌ളിം മതത്തിലെ വ്യക്തി നിയമപ്രകാരം 18 വയസ്സ് തികയാത്തവരെ വിവാഹം ചെയ്തവര്‍ പരിഭ്രാന്തിയില്‍
2022-11-21

രാജ്യത്തിന്റെ സിവില്‍ നിയമങ്ങള്‍ക്ക് മുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ അവരുടെ ശരി-അത്തില്‍ അധിഷ്ഠിതമായ വ്യക്തിനിയമങ്ങള്‍ സ്ഥാപിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ സാഹചര്യത്തില്‍, ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി അങ്ങേയറ്റം അടിയന്തരപ്രാധ്യാനയമുള്ള സുപ്രധാന വിധിയുമായി രംഗത്ത് വന്നിരിക്കുകയാണ്. മുസ്ലീം സമുദായത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ അവരുടെ വ്യക്തിനിയമത്തില്‍ അധിഷ്ഠിതമാണെങ്കിലും, അതൊന്നും, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമായി രാജ്യത്ത് നിലനില്‍ക്കുന്ന പോക്സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടിലെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയില്‍ പ്രസ്താവിച്ചത്. പോക്സോ നിയമം നിലവില്‍ വന്നതിന് ശേഷം മത നിയമങ്ങളുടെ പിന്‍ബലമുള്ള വിവാഹത്തിന്റെ പേരിലായാലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് പങ്കാളികളായ സ്വീകരിക്കുന്നതെങ്കില്‍ അവരുമായുള്ള ലൈംഗീകബന്ധം പോക്‌സൊ നിയമപ്രകാരം കുറ്റകൃത്യം തന്നെയാണ് എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. വിവാഹപങ്കാളികളില്‍ പുരുഷനോ, സ്ത്രീയോ ആരെങ്കിലും ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളാണെങ്കില്‍ പോക്സോ നിയമം ബാധകമാണെന്ന ശക്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ വിധിയെക്കുറിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങലൊഴികെ ഭൂരിപക്ഷം ചാനലുകളിലും ഈ വാര്‍ത്ത അതിന്റെ ഗൗരവത്തോടെ വിശകലനം ചെയ്യുവാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നതാണ് സത്യം. അത്യന്തം പ്രാധാന്യമുള്ള ഈ വാര്‍ത്ത പൊതുസമൂഹം വേണ്ടതുപോലെ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് ഈ വാര്‍ത്തകള്‍ തമസ്‌കരകിക്കപ്പെട്ടിരിക്കുന്നതെന്ന് എന്ന് വേണം കരുതാന്‍. കാരണം അത്രമേല്‍ പ്രാധാന്യമുള്ള ഒരു വിധിയാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. വിധിക്ക് കാരണമായ സംഭവം ഇതാണ്. അതിഥിയായി കേരളത്തില്‍ പണിക്ക് വന്ന ഒരു ബംഗാളി മുസ്ലീം യുവാവ് പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ നിന്ന്, കേവലം പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ട് പോയി അയാളുടെ മതാചാരങ്ങള്‍ അനുസരിച്ച് വിവാഹം കഴിച്ചു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിക്കുകയും, അത് കേസ്സാകുകയും ചെയ്തു. പോക്സോ നിയമപ്രകാരം ആ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയ്ല്‍ ഹാജരാക്കിയപ്പോള്‍ അവന്റെ ജാമ്യ അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് ഈ നിര്‍ണായകമായ വിധി പ്രസ്താവിച്ചത്.
ഇന്ത്യന്‍ സിവില്‍ സമൂഹത്തിലെ നിയമങ്ങള്‍ അനുസരിച്ച് 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായമായി നിര്‍ണയിച്ചിരിക്കുന്നത്. ആ നിയമം തെറ്റിച്ചാല്‍ പോക്സോ നിയമപ്രാകാരം ജയിലാകുക തന്നെ ചെയ്യും. എന്നാല്‍ വിവാഹങ്ങള്‍ സിവില്‍ നിയമത്തിന് കീഴില്‍ നടക്കുന്ന സ് ചടങ്ങാണെങ്കിലും അവയില്‍ ഭൂരിഭാഗവും പൂര്‍ണമായി മതനിയമങ്ങള്‍ക്ക് അധിഷ്ടിതമായിട്ടാണ് നടന്ന് വരുന്നത്. അതില്‍ ക്രിസ്ത്യാനികളും, ഹിന്ദുക്കളും രാജ്യത്തിന്റെ സിവില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി 18 വയസ്സ് പൂര്‍ത്തിയായ പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ മുസ്ലീം സമുദായത്തില്‍ 18 വയസ്സ് നിര്‍ബന്ധപൂര്‍വ്വം വിവാഹം നടത്താനുള്ള കുറഞ്ഞ പ്രായം ആയി അവര്‍ കണക്കാക്കുന്നില്ല. ഋതുമതിയായാല്‍ അതായത് വയസ്സറിയിച്ചാല്‍ എത് പ്രായത്തില്‍ ആണെങ്കിലും അവള്‍ ഗര്‍ഭധാരണത്തിന് പ്രാപ്തയായെന്നും, അതുകൊണ്ട് അവള്‍ക്ക് വിവാഹമാകാം എന്ന പ്രാകൃതമായ നിയമമാണ് ഇപ്പോഴും ഇസ്ലാം സമുദായത്തില്‍ ചിലര്‍ പിന്തുടരുന്നത്. ഇന്ത്യയുടെ സിവില്‍ നിയമത്തിനും മനുഷ്യന്റെ കേവലമായ ധാര്‍മ്മീകതയ്ക്ക് പോലും നിരക്കാത്ത അത്തരം നിയമങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വ്യക്തമായ തെളിവാണ് മുന്‍പ് പറഞ്ഞ സംഭവം. ഈ വിഷയത്തില്‍ ഇന്ത്യയിലെ വിവിധ കോടതികള്‍ക്ക് വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്. പഞ്ചാബ്-പത്താന്‍കോട്ട് കോടതിയും മറ്റും ഇക്കാര്യത്തില്‍ വിചിത്രമായ വിധിന്യായങ്ങള്‍ മുന്‍പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയാണ് കേരളാ ഹൈക്കോടതിയിലെ ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് പ്രസ്താവിച്ച വിധി ഏറെ ജനശ്രദ്ധ നേടുന്നത്. പെണ്‍കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് വിവാഹപ്രായം നിര്‍ണയിച്ചിരിക്കുന്നതെന്നും, കേവലം 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ അവള്‍ ഗര്‍ഭിണിയാകുന്നത് അവളുടെ മനസിനെയും ശരീരത്തെയും ഗുരുതരമായിത്തന്നെ ബാധിക്കുമെന്നതിനാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുസ്ലീം മതനിയമത്തിന്റെ മുകളിലാണ് പോക്സോ നിയമമെന്നും കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. 18 വയസ്സില്‍ താഴെയുള്ളവരുമായുള്ള ലൈംഗീകബന്ധം അത് മതപരമായ വിവാഹം വഴി ആണെങ്കില്‍ പോലും കുറ്റകരമാണ് എന്നാണ് കോടതി പറഞ്ഞത്. അത് പ്രായപൂര്‍ത്തി ആകാത്ത ജീവിത പങ്കാളിയുടെ സമ്മതത്തോടെയാണെങ്കില്‍ക്കൂടി അത് പോക്സോ നിയമം അനുശാസിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്ന് ഹൈക്കോടതി വിധിക്കുമ്പോള്‍ വിവാഹം എന്ന കവചത്തിന്റെ സുരക്ഷ പ്രായപൂര്‍ത്തി ആകാത്തവര്‍ വിവാഹം ചെയ്താല്‍ ലഭിച്ചിരുന്നത് ഇല്ലാതാക്കുകയാണ്. അതായത് പ്രായപൂര്‍ത്തിയാകാത്ത വിവാഹം അത് മതനിയമങ്ങള്‍ അനുസരിച്ച് ആണെങ്കില്‍ പോലും കുറ്റകരമാണെന്ന് കോടതി നിരീക്ഷിക്കുന്നു എന്ന് സാരം. എന്തായാലും കേരളാ ഹൈക്കോടതിയുടെ വിധിയെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ കൈയ്യടികളോടെ സ്വാഗതം ചെയ്യുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുവാനുള്ള സാധ്യതകളും വളരെ ആണ് എന്ന് പറയേണ്ടതില്ലല്ലൊ. മുന്‍കാല പ്രാബല്യത്തില്‍ ഈ വിധി നടപ്പാക്കിയാല്‍ ഒത്തിരിപ്പേര്‍ പീഢനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് അകത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
1935-ന് മുമ്പ് ജീവിച്ചിരുന്ന ഒരു മുല്ലാക്ക എഴുതിയ പ്രിന്‍സിപ്പിള്‍ ഓഫ് മുഹമ്മദന്‍ ലോ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഇപ്പോഴും ഇന്ത്യയിലെ പരിഷ്‌കൃതസമൂഹത്തിലെ ഇസ്ലാമിസ്റ്റുകള്‍ അവരുടെ മതപരവും സാമൂഹികവുമായ ക്രയവിക്രയങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക തന്നെ എതിരാണ്. ഏകീക്യത സിവില്‍ നിയമം നടപ്പാക്കി ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരേ നിയമങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത കൂടി ഓര്‍മിപ്പിക്കുന്നുണ്ട് ചരിത്ര പ്രധാനമായ ഈ ഹൈക്കോടതി വിധി.