VIEWPOINT

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ഓര്‍മിപ്പിക്കാനുള്ളത്

2024-07-10

ആഗോള ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് ജൂലൈ 10. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ അഭിമാനമായി നിലകൊണ്ട, ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവദേവാലയമായിരുന്ന തുര്‍ക്കി ഇസ്താംബൂളിലെ ഹാഗിയാ സോഫിയാ എന്ന സെന്റ് സോഫിയാ കത്തീഡ്രല്‍, നിരവധി ഇസ്ലാമിക അധിനിവേശങ്ങള്‍ക്കൊടുവില്‍ ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ നേതൃത്വത്തില്‍ മോസ്‌കാക്കി മാറ്റിയ കടുത്ത ഇസ്ലാമിക അധിനിവേശത്തിന് 4 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 

എ.ഡി 532-നും 537-നും ഇടയില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ആഗോള ക്രൈസ്തവസമൂഹത്തിന് അഭിമാനമായ രീതിയില്‍ സെന്റ് സോഫിയാ കത്തീഡ്രലെന്ന ഈ ക്രൈസ്തവ ദേവാലയം പുതുക്കി നിര്‍മ്മിച്ചത്. ഇത് ആ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. പിന്നീട് ബലാല്‍ക്കാരത്തിലൂടെ മോസ്‌ക്കും, അതിന് ശേഷം മ്യൂസിയവുമാക്കി മാറ്റി ക്രൈസ്തവരുടെ അവകാശങ്ങളെയും, വികാരത്തെയും വൃണപ്പെടുത്തിയതിനൊടുവില്‍ 2020 ജൂലായ് 10-നാണ്, കടുത്ത ഇസ്ലാമിക മതതീവ്രവാദ നിലപാടുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ ശരീ-അത്ത് കോടതി ഈ ക്രൈസ്തവ ദേവാലയത്തെ വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീമുകള്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കുകയായിരുന്നു.

സോഫിയ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ജ്ഞാനം എന്നാണ്. അതായത് ദൈവത്തിന് ഏറ്റവും വിശുദ്ധമായ ദേവാലയമായിരുന്നു ഹാഗിയാ സോഫിയാ. റോമിലെ പന്തീയോണിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ താഴികക്കുടമാണ് ഹാഗിയ സോഫിയയ്ക്കുള്ളത്. 1931-ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ പോലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മ്മിച്ച  ഈ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി. 440-ലുണ്ടായ കലാപപരമ്പരകളില്‍ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചതിനു ശേഷം തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ വീണ്ടും പണിതു. എന്നാല്‍ അതും എ.ഡി 532 ജനുവരിയോടെ അധിനവേശശക്തികള്‍ തകര്‍ത്തുകളഞ്ഞു. പിന്നീടാണ് ജസ്റ്റീനിയന്‍ ദേവാലയത്തെ പുതുക്കി പണിതത്. അതായിരുന്നു ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച നിര്‍മ്മിതി.

ഗ്രീസില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണ്ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു ഹാഗിയ സോഫിയയുടെ നിര്‍മ്മാണം. 537 ഡിസംബര്‍ 27-ഓടുകൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആയിരം വര്‍ഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായി, ആഗോള ക്രൈസ്തവരുടെ അഭിമാനമായി പ്രശോഭിച്ച ഈ ദേവാലമാണ് ഓട്ടൊമന്‍ അധിനിവേശത്തെയും, ആധിപത്യത്തെയും തുടര്‍ന്നാണ് 1453-ല്‍ മുസ്ലിം പള്ളിയാക്കി മാറ്റിയത്. 

സുല്‍ത്താന്‍ മുഹമ്മദ് അല്‍ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയപ്പോള്‍ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങി മസ്ജിദാക്കി വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയാ സോഫിയ എന്ന പച്ചക്കള്ളമാണ് ഇതെക്കുറിച്ച് തുര്‍ക്കികള്‍ പറയുന്നത്. നിരവധി അധിനിവേശങ്ങള്‍ക്കും, ക്രൈസ്തവ ആരാധാനകള്‍ക്കുമൊടുവില്‍ 1453 മുതല്‍ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയന്‍ നിര്‍മ്മിതി 1935-ല്‍ കമാല്‍ അത്താത്തുര്‍ക്കിന്റെ ഭരണകാലമായപ്പോഴേക്കും ഒരു പ്രീ-മോസ്‌ക്ക്‌ അഥവാ മ്യൂസിയമാക്കി മാറ്റപ്പെട്ടു എന്നതാണ് സത്യം. 

85 വര്‍ഷങ്ങള്‍ക്ക് ശേഷം തുര്‍ക്കിയിലിലെ ശരീ-അത്ത് കോടതി മ്യൂസിയമെന്ന പദവിയെ റദ്ദാക്കുകയും 2020 ജൂലൈ 10-ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ക്കും വിദേശികള്‍ക്കും മുസ്ലിങ്ങള്‍ക്കും അമുസ്ലിങ്ങള്‍ക്കും ഹഗിയ സോഫിയയില്‍ പ്രവേശനം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ നെഞ്ചിലേക്ക് ഇടിത്തീയായി ഈ പ്രഖ്യാപനം വന്നു പതിച്ചപ്പോള്‍ ലോകമെങ്ങുമുള്ള ഇസ്ലാമിസ്റ്റുകള്‍ ആഹ്ളാദിച്ച് അട്ടഹസിക്കുകയായിരുന്നു. 

നാഴികയ്ക്ക്് നാല്‍പ്പത് വട്ടവും മതേതരം സിദ്ദാന്തങ്ങള്‍ തള്ളുന്ന കേരളത്തിലെ വലിയ മതേതരമന്നന്മാര്‍ വരെ ലേഖനം എഴുതിയാണ് ആ ഇസ്ലാമിക അധിനിവേശത്തെ ആഘോഷിച്ചത്. ഹാഗിയ സോഫിയ വരാന്‍ പോകുന്ന കടുത്ത ഇസ്ലാമിക അധിനിവേശത്തിന്റെ സൂചനയായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് തുര്‍ക്കിയില്‍ ഇപ്പോഴും ക്രൈസ്തവ ദേവാലയങ്ങള്‍ ബലാല്‍ക്കാരമായി മോസ്‌ക്കാക്കി മാറ്റുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

ഇതേ തുര്‍ക്കികളുടെയും, അസര്‍ബൈജാന്‍ മുസ്ലീമുകളുടെയും അധിനിവേശം തടരുന്ന അര്‍മേനിയയിലും, നാഗര്‍ണോ-കരാബാക്കിലും ഇതേ മാതൃകയില്‍ ക്രിസിത്യന്‍ പള്ളികള്‍ കൈയ്യേറി മോസ്‌ക്കുകള്‍ ഉണ്ടാക്കുന്നത് തുടരുകയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ശക്തമായി വിന്യസിക്കുന്ന ലണ്ടനില്‍ മാത്രം 500 ചര്‍ച്ചുകളാണ് മോസ്‌കാക്കി മാറ്റാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍. ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ ക്രിസ്ത്യന്‍ പള്ളികള്‍ മോസ്‌ക്കാക്കി മാറ്റാന്‍ വേണ്ടി പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ നടത്തിയത് ശക്തമായ പ്രകടനങ്ങളായിരുന്നു എന്നതും മറക്കാന്‍കഴിയുന്നതല്ല.

VIDEO NEWS

നിശബ്ദത പാലിക്കേണ്ട വിഷയമല്ലിത്, വിശദീകരിക്കേണ്ടവർ വിശദീകരിച്ചേ മതിയാകൂ...മുനമ്പം സമരത്തിന്റെ അൻപതാം ദിനത്തിൽ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

ദയാവധ നിയമത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചപ്പോൾ, UK യിൽ ഷെക്കെയ്‌ന ന്യൂസിന് ലഭിച്ച പ്രതികരണങ്ങൾ

ഞായറാഴ്ച പൊതുഅവധി നിർബന്ധിത പ്രവൃത്തിദിനങ്ങളാക്കുന്ന മനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കുക ശക്തമായ ആവശ്യവുമായി കെസിബിസി

ഹൈബി ഈഡൻ എംപിയോടും ഇവിടുത്തെ എം ൽ എ യോടും ഇത് മാത്രമേ ചോദിക്കാൻ ഉള്ളു...മുനമ്പത്ത് തീപ്പൊരി വാക്കുകളുമായി ഷാജൻ സ്കറിയ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം