GENERAL NEWS
ചിന്ത താമസിച്ച റിസോര്‍ട്ട് ബെനാമി സ്വത്ത്
2023-02-12

കൊല്ലം: ചിന്ത ജെറോം താമസിച്ചിരുന്ന തങ്കശേരിയിലെ ആഡംബര റിസോര്‍ട്ട് സിപിഎമ്മിന്റെ ബെനാമി സ്വത്തെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. റിസോര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പങ്കാളിത്തമുണ്ടെന്നും ഈ ബെനാമികള്‍ ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഈ റിസോര്‍ട്ട് ആദ്യം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. റിസോര്‍ട്ടിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിരുന്നില്ല. തീരദേശ പരിപാലന നിയമത്തിന്റെയും പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും പേരു പറഞ്ഞാണ് അന്നു കോര്‍പറേഷന്‍ അനുമതി നിഷേധിച്ചത്. പിന്നീടാണ് ഈ റിസോര്‍ട്ട് ഇപ്പോഴത്തെ ഉടമ വാങ്ങുന്നതും ഇന്നു കാണുന്ന റിസോര്‍ട്ട് നിര്‍മിക്കുന്നതും.
മന്ത്രിയായിരുന്ന എം. വി. ഗോവിന്ദന്‍ നേരിട്ടെത്തി നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയത്. കോര്‍പറേഷന്‍ അനുമതി നിഷേധിച്ച് റിസോര്‍ട്ട് പണിയാന്‍ ഉന്നത നേതൃത്വം ഇടപെട്ടത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.
സാക്ഷരത പ്രേരക് ബിജുമോന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ചിന്ത ജെറോം ഒരു ദിവസം 8500 രൂപ വാടകയുള്ള റിസോര്‍ട്ടില്‍ താമസിക്കുമ്പോള്‍ ബിജുമോനെപ്പോലെ രണ്ടായിരത്തോളം പേര്‍ക്ക് കഴിഞ്ഞ ആറുമാസമായി ശമ്പളം നല്‍കുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ജയപ്രശാന്ത്, വൈസ് പ്രസിഡന്റ് ശശികല റാവു, സെക്രട്ടറി മന്ദിരം ശ്രീനാഥ് എന്നിവര്‍ പറഞ്ഞു.
ഷെക്കെയ്‌ന ന്യൂസിന്റെ വാർത്തകളും പ്രോഗ്രാമുകളേയുംകുറിച്ച് അറിയുവാന്‍ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക
News
.jpg)
പ്രതിഷേധങ്ങളെ തുടര്‍ന്ന് വീണ്ടും ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് വന്‍ ജന പ്രവാഹം; മൃതശരീരം സൂക്ഷിച്ച പെട്ടി വെള്ളിയാഴ്ച രാത്രി സീല്‍ ...

പാകിസ്താനെതിരെ നയതന്ത്ര- സൈനിക നടപടികള്‍ക്ക് ഒരുങ്ങി ഇന്ത്യ

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പയുടെ ശരീരം പൊതുദര്‍ശനത്തിന്

ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തില്‍ തീരുമാനം

ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റും പൊതുദര്‍ശനം ഇന്നു മുതല്‍

അന്‍വറിന്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്യും യു.ഡി.എഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം അപലപിച്ച് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ...
