GENERAL NEWS
പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം അപലപിച്ച് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ
2025-04-23

പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായ എല്ലാവരോടും ആയുധം താഴെവെച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു.
തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. നിരപരാധികളായ ജീവിതങ്ങളെ ലക്ഷ്യം വച്ചുള്ളതും കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വലിയ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നതുമായ മനുഷ്യരാശിക്കെതിരായ ഈ ഹീനമായ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുകയാണെന്ന് സിബിസിഐ പറഞ്ഞു. ഭീകരാക്രമണം ഞെട്ടല്‍ ഉളവാക്കുന്നതാണ്. നിരവധി ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനുഷ്യന്റെ അന്തസ്സിനും മൂല്യങ്ങള്‍ക്കും നേരെയുള്ള ഗുരുതരമായ അപമാനമാണ് ഈ ക്രൂരമായ പ്രവൃത്തി. ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായ എല്ലാവരോടും ആയുധം താഴെവെച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അക്രമം കൂടുതല്‍ അക്രമത്തെ മാത്രമേ വളര്‍ത്തുന്നുള്ളൂ, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധാരണയുടെയും പാത തിരഞ്ഞെടുക്കേണ്ട സമയമാണിതെന്നും സിബിസിഐ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ക്രിസ്ത്യന്‍ സമൂഹത്തോട് ഈ വിവേകശൂന്യമായ അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കളുടെ ശാന്തിക്കായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ സിബിസിഐ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തിയ സിബിസിഐ ഈ ദുഃഖസമയത്ത് പ്രാര്‍ത്ഥനയിലും ഐക്യദാര്‍ഢ്യത്തിലും ഇരകളുടെ കുടുംബങ്ങേളാടൊപ്പം നില്‍ക്കുന്നുവെന്നും പറഞ്ഞു. സമാധാനത്തിന്റെ ദൈവം വിദ്വേഷത്തെയും അക്രമത്തെയും മറികടക്കാനും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാനും ശക്തി നല്‍കട്ടെയെന്നും സിബിസിഐ കൂട്ടിച്ചേര്‍ത്തു.
News

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍

പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരം അന്ത്യവിശ്രമം, വെളിപ്പെടുത്തലുമായി കര്‍ദ്ദിനാള്‍ റൊളാണ്ടസ് ...

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നെതന്യാഹു തന്നെ വലിച്ചിഴയ്ക്കില്ലെന്ന് ട്രംപ് നയതന്ത്രം പരാജയപ്പെട്ടാല്‍ സൈനിക ...
