GENERAL NEWS
ഹെന്‍റി കിസ്സിന്‍ജര്‍ അന്തരിച്ചു.
2023-11-30

യു.എസ്. മുന്‍ സുരക്ഷാ ഉപദേഷ്ടാവു0 നൊബേല്‍ സമാധാന പുരസ്കാര ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെന്‍റി കിസ്സിന്‍ജര്‍ അന്തരിച്ചു. ബുധനാഴ്ച കണക്ടിക്കട്ടിലെ സ്വവസതിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്‍റെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിസിഞ്ജര്‍ അസോസിയേറ്റ്സ് അറിയിച്ചു.
ഹെന്‍റി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണ്ണനാമം..ജര്‍മനിയിലെ ജൂതകുടുംബത്തിലായിരുന്നു ജനനം . അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പ്രയോക്താവാണ് അദ്ദേഹം 100 വയസ്സായിട്ടും രാഷ്ട്രീയവൃത്തങ്ങളിലും മറ്റും നിറസാന്നിധ്യമായിരുന്ന കിസ്സിന്‍ജര്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ ചൈനയില്‍ എത്തിയിരുന്നു. യുഎസ് പ്രസിഡന്‍റുമാരായ റിച്ചര്‍ഡ് നിക്സന്‍റെയും ഗെറാള്‍ഡ് ഫോര്‍ഡിന്‍റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്‍റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്‍റിനയിലേയും പട്ടാള അട്ടിമറികളെ അദ്ദേഹം പിന്തുണച്ചു. 1973-ല്‍ നോബേല്‍ സമ്മാനം ലഭിച്ചു. കഴിഞ്ഞ മേയ് 27-നാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
News

41-ഓളം രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാനിയന്ത്രണ നടപടികളുമായി അമേരിക്ക

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത
.jpg)
വിളവില്തോപ്പ് ചാപ്പലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം

ക്രൈസ്തവ വിരുദ്ധത ആവര്‍ത്തിച്ച് ഇറാന്; ഗര്‍ഭിണിയായ സ്ത്രീക്ക് 16 വര്‍ഷം തടവ് ശിക്ഷ

ഗാസയെ പുനഃനിര്‍മ്മിക്കും, ചര്‍ച്ചകള്‍ പുനരാരംഭിച്ച് അമേരിക്കയും ഇസ്രായേലും

ദളിത് ക്രൈസ്തവ സമൂഹത്തെ ശക്തീകരിക്കണം : പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

കന്‍സാസിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ ബ്ലാക്ക് മാസ്സ്

ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്
