CHURCH NEWS
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളില്‍ ദുഃഖവെള്ളി ഭക്തിപൂര്‍വ്വം ആചരിച്ച് വിശ്വാസികള്‍
2024-03-29

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചങ്ങനാശ്ശേരി അതിരൂപത കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ വൈകിട്ട് 3 മണിക്ക് നടന്ന ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിലും തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തൃശൂര്‍ വ്യാകുലമാതാ ബസലിക്കയിലും നടന്ന ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തിഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മ്മികത്വത്തിലുള്ള കട്ടപ്പന..... ലെ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. വൈകിട്ട് നാല് മണിക്ക് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ നടന്ന ദുഃഖവെള്ളി ആചാരണത്തിന് കോഴിക്കോട് രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല നേതൃത്വം നല്കി. പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത മെത്രപൊലീത്ത അര്‍ച്ചബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യാക്രമീകത്വം വഹിച്ചു.
എഴുകുംവയല്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മീകത്വം വഹിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു.
പട്ടം സെന്റ മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലിലെ ദുഃഖവെള്ളി ആചാരണത്തിന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കാര്‍മികത്വം വഹിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത മെത്രാപോലിത്തെ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മീകനായി
തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രല്‍ ദൈവാലയത്തില്‍ രാവിലെ 7ന് നടന്ന പീഡാനുഭവ വെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് തലശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്കി.
കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍
ദു:ഖവെള്ളി ആചരിച്ചു.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മൂന്ന് ഘട്ടങ്ങളിലായി നടന്ന ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശു ചുംബനവും തുടര്‍ന്ന് ഖബറടക്ക ശുശ്രൂഷയും നടന്നു.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
