VIEWPOINT
വൈദികരുടെ കഴുത്തറക്കുന്നു കഴുത്തില്‍ കത്തിയിറക്കുന്നു ക്രൈസ്തവരെ ലക്ഷ്യം വെച്ച് ലോകമെങ്ങും ഭീകരാക്രമണങ്ങള്‍ കേരളത്തിലും സംഭവിക്കുമോ?
2024-06-24

മൂന്നുമാസം മുമ്പ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കടുത്തുള്ള ഒരു കച്ചേരി ഹാളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 150 ഓളം പേരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ആ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് റഷ്യയില്‍ വീണ്ടും വന്‍ ഭീകരാക്രമണങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്. ഇന്നലെ റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലെ രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും യെഹൂദാ സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ കറുത്ത വസ്ത്രം ധരിച്ചെത്തിയ തോക്കുധാരികള്‍ നടത്തിയ വെടി വെയ്പ്പിലും ആക്രമണങ്ങളിലും പോലീസുകാരും ഒരു പുരോഹിതനുമടക്കം 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. പള്ളിയിലേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പുരോഹിതനെ അങ്ങേയറ്റം ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം 40 വര്‍ഷങ്ങളായി ഡെര്‍ബെന്റില്‍ വൈദീകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഏതാനും ആഴ്ച്ചകള്‍ക്ക് പുറകില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന മാര്‍ മാറി ഇമ്മാനുവേലിനെ കൗമാരക്കാരനായ ഇസ്‌ളാമിക തീവ്രവാദി കഴുത്തിലും മുഖത്തും കുത്തി മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു .ഇപ്പോഴിതാ വൈദീകന കഴുത്തറുത്തും കൊന്നിരിക്കുന്നു. ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി അവഗണിക്കുന്നതിന് പകരം ഇതിനെതിരെ കനത്ത ജാഗ്രത പുലര്‍ത്താന്‍ ഭരണനേതൃത്വങ്ങള്‍ തയ്യാറാകണം.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഐഎസ് സ്ലീപ്പിങ്ങ് സെല്ലുകള്‍ സജീവമായ കേരളത്തില്‍ ഇത്തരം അതിക്രമങ്ങള്‍ ഇവിടെ നടമാടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കേണ്ടതിനു പകരം തീവ്രവാദികളെ പോരാളികളാക്കി വാഴ്ത്തുന്നവര്‍ കേരളത്തെ നിയന്ത്രിക്കുമ്പോള്‍, ഐഎസിന്റെ ആഹ്വാനങ്ങള്‍ സ്വീകരിച്ച് ഇവിടെയുള്ള തീവ്രമനസ്‌കര്‍ എപ്പോള്‍ വേണമെങ്കിലും ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടേക്കാം... ജാഗ്രതൈ..
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
