CHURCH NEWS
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ചര്ച്ചകള്ക്കായാണ് ഇന്ത്യന് സന്ദര്ശം, വിസ്മയമായി നസ്രാണി മഹാ സംഗമത്തിന്റെ സ്മാരകശിലാ ഫലകം
2026-10-16
പരിശുദ്ധ പിതാവ് ലെയോ പതിനാലാമന് പാപ്പയുടെ രോഗസൗഖ്യത്തിനുവേണ്ടി പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട് മുത്തിയമ്മക്കരുകില്. ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്ന വത്തിക്കാന് ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്ച്ച്ബിഷപ് ഫ്ലാവിയോ പാച്ചെയാണ് കുറവിലങ്ങാട് പള്ളി സന്ദര്ശിച്ചത്. ക്രൈസ്തവ സഭകളുടെ ഐക്യം സംബന്ധിച്ച ചര്ച്ചകള്ക്കായാണ് ആര്ച്ച്ബിഷപ് ഇന്ത്യയില് എത്തിയത്.
കുറവിലങ്ങാട്ടെ മുത്തിയമ്മക്കരുകില് എത്തിയ ആര്ച്ച്ബിഷപ് ഫ്ലാവിയോ അത്ഭുത ഉറവയില് നിന്ന് വെള്ളം കുടിച്ചും ചെറിയ പള്ളിയില് വിളക്കില് എണ്ണയൊഴിച്ചും പ്രത്യേകം പ്രാര്ത്ഥന നടത്തി. രണ്ട് സ്ഥലങ്ങളിലും പാപ്പയുടെ രോഗസൗഖ്യത്തിനായി ഇക്കാര്യങ്ങള് ചെയ്യുന്നുവെന്ന് ആര്ച്ച്ബിഷപ് ഫ്ലാവിയോ പാച്ചെ വ്യക്തമാക്കി. പാപ്പയ്ക്കായി പ്രത്യേകം പ്രാര്ത്ഥിക്കണമെന്ന് മറ്റുള്ളവരോട് നിര്ദ്ദേശിക്കുകയും ചെയ്തു. ക്രൈസ്തവ സഭകളുടെ ഐക്യം സംബന്ധിച്ച ചര്ച്ചകള്ക്കായാണ് ആര്ച്ച്ബിഷപ് ഇന്ത്യയില് എത്തിയത്. വിവിധ ക്രൈസ്തവ വിഭാഗങ്ങള് കുറവിലങ്ങാട്ട് ഒരുമിച്ച് സമ്മേളിച്ച നസ്രാണി മഹാ സംഗമത്തിന്റെ സ്മാരകശിലാ ഫലകം ആര്ച്ച്ബിഷപിന് പ്രത്യേക പഠന വിഷയമായി മാറി. നസ്രാണി മഹാ സംഗമത്തെക്കുറിച്ച് ആര്ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയോട് വിശദമായി ആര്ച്ച്ബിഷപ് ചോദിച്ചറിഞ്ഞു. പൗരസ്ത്യ സഭകള്ക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടര് സെക്രട്ടറിയായും ആര്ച്ച്ബിഷപ് ഫ്ലവിയോ പാച്ചെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീരി കോട്ടയം ഡയറക്ടര് ഫാ. ഡോ. ജേക്കബ് തെക്കേപറമ്പിലും ആര്ച്ച്ബിഷപിനൊപ്പം സന്നിഹിതനായിരുന്നു. സീനിയര് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയന്ചിറ അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ചൂരക്കല്, ഫാ. ജോവാനി കുറവാച്ചിറ, ഫാ. ജോര്ജ് ചാത്തന് കുന്നേല്, പാസ്റ്ററല് അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയില്, കൈകാര•ാര് എന്നിവര് ചേര്ന്ന് ആര്ച്ച്ബിഷപിനെ സ്വീകരിച്ചു.
News
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഓര്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പില്ലാത്ത ലോകം ഒരു ...
