CHURCH NEWS

ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രാഷ്ട്രീയ വിവാദത്തിലേക്ക്.പ്രതിഷേധങ്ങളില്‍ പാലസ്തീന്‍ പതാകകള്‍ ,ഇസ്ലാമിക രാഷ്ട്രീയ സ്വാധീനവും ചര്‍ച്ചയില്‍

2026-10-19

 ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം പുതിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക്. അക്രമസംഭവങ്ങള്‍ക്കൊപ്പം പ്രതിഷേധങ്ങളില്‍ ഉയരുന്ന പാലസ്തീന്‍ പതാകകളും ഇസ്ലാമിക രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ശക്തമാകുന്നു. അനിയന്ത്രിത കുടിയേറ്റവും ഫ്രാന്‍സിന്റെ ക്രൈസ്തവ പൈതൃകത്തിന്റെ സുരക്ഷയും ചര്‍ച്ചയാകുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളും ശ്രദ്ധ നേടുകയാണ്

തെരുവുകളില്‍ സംഘര്‍ഷം... കടകള്‍ കൊള്ളയടിACക്കപ്പെടുന്നു... പൊതുകെട്ടിടങ്ങള്‍ക്ക് തീയിടുന്നു... ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്കും ജീവിതച്ചെലവിലെ വര്‍ധനയ്ക്കുമെതിരെ തുടങ്ങിയ പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായി. പ്രതിഷേധ വേദികളില്‍ ഉയരുന്ന പാലസ്തീന്‍ പതാകകളും വിവിധ രാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യവും ഫ്രാന്‍സിന്റെ ദേശീയ സ്വത്വത്തെയും മതപരമായ രാഷ്ട്രീയ സ്വാധീനത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.ക്ലാസ് മുറികളിലെ തിരക്ക്, അധ്യാപകരുടെ കുറവ്, സ്‌കൂള്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. എന്നാല്‍, ചില പ്രതിഷേധ വേദികളില്‍ പാലസ്തീന്‍ പതാകകള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളുടെ പതാകകളും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടു. പാലസ്തീന്‍ വിഷയത്തെ ഫ്രാന്‍സിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പ്രവണത, പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശക്തി പകരുന്നു.ഇതോടൊപ്പം, ഇസ്ലാമിക രാഷ്ട്രീയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സംഘടനകളും തീവ്രവാദ നിലപാടുകളുള്ള വിഭാഗങ്ങളും ഇത്തരം പ്രക്ഷോഭങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പാലസ്തീന്‍ അനുകൂല നിലപാടുകളും പാശ്ചാത്യ രാജ്യങ്ങളുടെ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങളെ ഒരേ വേദിയില്‍ എത്തിക്കുന്ന സാഹചര്യമുണ്ടെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തല്‍.ഫ്രാന്‍സില്‍ കുടിയേറ്റ നയം, മതനിരപേക്ഷത, ഇസ്ലാമിക രാഷ്ട്രീയ സ്വാധീനം എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നത്. രാജ്യത്തിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങളെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്ന തരത്തില്‍ മതാധിഷ്ഠിത രാഷ്ട്രീയ സ്വാധീനം വളരുന്നുണ്ടോ എന്ന ചോദ്യവും ഇതോടെ വീണ്ടും ചര്‍ച്ചയാകുന്നു.വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ തുടങ്ങിയ പ്രക്ഷോഭം വിശാലമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയായി മാറുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഫ്രാന്‍സിലെ യുവജന പ്രതിഷേധങ്ങളില്‍ ഉയരുന്ന പതാകകളും മുദ്രാവാക്യങ്ങളും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും ദേശീയ സ്വത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയാണ്.അനിയന്ത്രിത കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളാണ്.കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും നിയമവാഴ്ച ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയരുന്നതും ഈ സാഹചര്യത്തിലാണ്.ഇതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്. ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിയന്ത്രണമില്ലാത്ത കൂട്ടക്കുടിയേറ്റവും ഇസ്ലാമിക സ്വാധീനവുമുണ്ടെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഫ്രാന്‍സിന്റെ ക്രൈസ്തവ പൈതൃകവും പള്ളികളുടെ സുരക്ഷയും ഈ ചര്‍ച്ചയിലെ മറ്റൊരു പ്രധാന വശമാണ്. ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വിശ്വാസികളുടെ സുരക്ഷയെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നു. യുവജനപ്രക്ഷോഭത്തിന്റെ മറവില്‍ ഫ്രാന്‍സിനെ അസ്ഥിരപ്പെടുത്താന്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ദേശീയ സ്വത്വം സംരക്ഷിക്കുക, കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുക, പൊതുസേവനങ്ങളിലെ സമ്മര്‍ദം കുറയ്ക്കുക, ക്രൈസ്തവ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുക  ഫ്രാന്‍സിന് മുന്നിലുള്ള വെല്ലുവിളികള്‍ നിരവധിയാണ്. കുടിയേറ്റവും മതപരമായ സ്വാധീനവും ദേശീയ സുരക്ഷയും ചുറ്റിപ്പറ്റിയുള്ള ഈ വിവാദങ്ങള്‍ ഫ്രാന്‍സിന്റെ ഭാവി രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഇനി നിര്‍ണായകം.








News

കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം

ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു

ട്രെയിന്‍ യാത്രക്കാരുടെ ശ്രെദ്ധയ്ക്ക് . ഇനി മുതല്‍ ട്രെയിനില്‍ ഉറക്കെ പാട്ടു വെച്ച് കഴിഞ്ഞാല്‍ പിധഇഴ ...

ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

VIDEO NEWS

ഫ്രാൻസിൽ പ്രതിഷേധത്തിന് മറവിൽ കൊള്ളയും തീവെപ്പും | വാര്‍ത്തകളും വിശകലനവുമായി ഈ സമയത്തെ വാര്‍ത്തകള്‍

ലോറയെ അറിയുമോ? ഇസ്ലാമിക അധികാരികളാല്‍ തിളച്ച ഈയത്തില്‍ മുക്കികൊല്ലപ്പെട്ട സന്യാസിനി | Annu Innu

തിരുകല്ലറ ദേവാലയം തകര്‍ത്തു... വിശുദ്ധ നാട് തീര്‍ത്ഥാടകരെ ആക്രമിച്ചു... | ANNU INNU

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU