CHURCH NEWS
ട്രെയിന്‍ യാത്രക്കാരുടെ ശ്രെദ്ധയ്ക്ക് . ഇനി മുതല്‍ ട്രെയിനില്‍ ഉറക്കെ പാട്ടു വെച്ച് കഴിഞ്ഞാല്‍ പിധഇഴ ഈടാക്കാനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി സതേണ്‍ റയില്‍വെ
2026-10-19
ട്രെയിന്‍ യാത്രക്കാരുടെ ശ്രെദ്ധയ്ക്ക് . ഇനി മുതല്‍ ട്രെയിനില്‍ ഉറക്കെ പാട്ടു വെച്ച് കഴിഞ്ഞാല്‍ പിധഇഴ ഈടാക്കാനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി സതേണ്‍ റയില്‍വെ . മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പാട്ട് വെച്ചാല്‍ ആയിരം രൂപ ആയിരിക്കും പിഴ .
കോച്ചിനുള്ളില്‍ ഉറക്കെ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ പുറപ്പെടുവിച്ച പുതിയ നിബന്ധനകള്‍ പ്രകാരം യാത്രക്കാര്‍ക്ക് പിഴയോ നിയമനടപടികളോ നേരിടേണ്ടി വരും. രാത്രി യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരുടെ ഉറക്കത്തിനും വിശ്രമത്തിനും തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് റെയില്‍വേ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. .സഹയാത്രികരുടെ സ്വകാര്യതയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചുസഹയാത്രികരുടെ സ്വകാര്യതയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ഉച്ചത്തില്‍ പാട്ട് വെക്കുന്നതും വിഡിയോകള്‍ കാണുന്നതും നിരോധിച്ചു. ഇതിനായി ഇയര്‍ഫോണുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം . രാത്രി 10 മണിക്ക് ശേഷം കോച്ചുകളില്‍ ഉറക്കെ സംസാരിക്കാനോ ഫോണില്‍ തര്‍ക്കിക്കാനോ പാടില്ല. നൈറ്റ് ലൈറ്റുകള്‍ ഒഴികെയുള്ള പ്രധാന ലൈറ്റുകളെല്ലാം അണയ്ക്കണം . നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ റെയില്‍വേ ആക്ട് പ്രകാരം കടുത്ത പിഴയോ അല്ലെങ്കില്‍ നിയമനടപടികളോ സ്വീകരിക്കാന്‍ ടിടിഇ , ആര്‍പിഎഫ് , കാറ്ററിംഗ് ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹയാത്രികരുടെ സ്വകാര്യതയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു .
News
കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം
ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു
ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രാഷ്ട്രീയ വിവാദത്തിലേക്ക്.പ്രതിഷേധങ്ങളില്‍ പാലസ്തീന്‍ പതാകകള്‍ ...
പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി
