GENERAL NEWS

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യചൈന സംഘര്‍ഷം, സംഘര്‍ഷാവസ്ഥ സ്ഥിരീകരിച്ച് ഐടിബിപി മേധാവി, കൂടുതല്‍ കമാന്‍ഡോകളെയും ഡ്രോണുകളെയും സജ്ജമാക്കുന്നു

2026-10-23

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യ -ചൈന സംഘര്‍ഷം സ്ഥിരീകരിച്ച് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് . പലയിടങ്ങളിലും ഇരു രാജ്യങ്ങളുടെയും സുരക്ഷാസേനകള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണെന്ന് ഐടിബി മേധാവി ശത്രുജീത് സിങ് കപൂര്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ കമാന്‍ഡോ സംഘങ്ങളെയും ഡ്രോണ്‍ സംവിധാനങ്ങളെയും സജ്ജമാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അരുണാചല്‍ പ്രദേശിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സൈനികര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവി ശത്രുജീത് സിങ് കപൂര്‍ പറഞ്ഞു. അതിര്‍ത്തിയിലെ പല മേഖലകളിലും ചൈനീസ് സൈനികരുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടെന്നും ചിലയിടങ്ങളില്‍ ഇത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആദ്യമായി ഐടിബിപി മേധാവിയുടെ ഔദ്യോഗിക സ്ഥിരീകരണം.അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് സൈനികര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യം നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലൈയില്‍ പതിവ് പട്രോളിങ്ങിനിടെ മാജയ്ക്ക് സമീപം ഇന്ത്യന്‍, ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ചൈനീസ് സൈനികര്‍ വീണ്ടും മേഖലയിലെത്തിയെന്നും തമ്പുകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സെപ്റ്റംബര്‍ ആറിന് അരുണാചല്‍ പ്രദേശിലെ വാച്ചയിലും അടുത്ത ദിവസം ചൈനയുടെ ഭാഗമായ ദമൈയിലും കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നിരുന്നു. അതേസമയം, അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ ഐടിബിപി പ്രത്യേക പരിശീലനം ലഭിച്ച ശൗര്യ കമാന്‍ഡോ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബറ്റാലിയനിലും കമാന്‍ഡോ സംഘങ്ങളെ രൂപീകരിക്കുന്നതിനൊപ്പം ഡ്രോണ്‍, ഡ്രോണ്‍വിരുദ്ധ സംവിധാനങ്ങള്‍ എന്നിവയുടെ ശേഷിയും വര്‍ധിപ്പിക്കുകയാണ്. അതിര്‍ത്തി പോസ്റ്റുകളില്‍ ഭൂഗര്‍ഭ സുരക്ഷാ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.അതിര്‍ത്തിയിലെ മുഖാമുഖ സാഹചര്യം തുടരുന്നതായി ഐടിബിപി മേധാവി സ്ഥിരീകരിച്ചെങ്കിലും കൃത്യമായ സ്ഥലങ്ങള്‍, സംഭവങ്ങളുടെ വിശദാംശങ്ങള്‍, നിലവിലെ സ്ഥിതിയുടെ വ്യാപ്തി എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരിട്ടുള്ള വെടിവെപ്പോ പുതിയ ഏറ്റുമുട്ടലില്‍ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നുമില്ല.ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് മുന്നില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും മൗനം പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അരുണാചലിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നതിനൊപ്പം ചൈന അതിര്‍ത്തിയില്‍ വലിയ അണക്കെട്ട് നിര്‍മിച്ച് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

















News

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം

സ്വന്തം സൈനികരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല, കാര്‍ഗില്‍ യുദ്ധത്തിലെ സംഭവം ...

ടി വി അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്ന് മന്ത്രി സി പി ജോണ്‍

പ്രതിപക്ഷ നേതാവ്് പിണറായി വിജയനെതിരായ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുസമൂഹത്തിന് ലഭിക്കാത്ത സാഹചര്യമാണ് ...

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം

VIDEO NEWS

ഹോളിവുഡിനെ ഞെട്ടിച്ച ദൈവവിളി | Dolores Hart

ജാർഖണ്ഡിൽ സ്‌കൂളിൽ കയറി ക്രൂര ആക്രമണം; കത്തോലിക്കാ വൈദികൻ വെട്ടേറ്റ നിലയിൽ...Fr Benedict Barla

ഇതാണ് ഈ ലോകത്തിന്റെ പാപം! ചെവിയുള്ളവർ കേൾക്കട്ടെ...

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU