GENERAL NEWS

സ്വന്തം സൈനികരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല, കാര്‍ഗില്‍ യുദ്ധത്തിലെ സംഭവം ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിച്ച് ഇന്ത്യ, പരാമര്‍ശം ശവസംസ്‌കാര അവകാശങ്ങളെ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാടില്‍

2026-10-23

 കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങള്‍ പോലും പാകിസ്ഥാന്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. മതസ്വാതന്ത്ര്യത്തെയും ശവസംസ്‌കാര അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്ന പാകിസ്ഥാന്റെ നിലപാടിനെ ചോദ്യം ചെയ്താണ് ഇന്ത്യയുടെ വിമര്‍ശനം. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളിലും  ആശങ്കകള്‍   ചൂണ്ടികാട്ടിയാണ്  ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദന്‍ രംഗത്ത് വന്നത്.

ഐക്യരാഷ്ട്രസഭയില്‍ മതസ്വാതന്ത്ര്യവും വിശ്വാസവും സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടി•േലുള്ള  ചര്‍ച്ചയിലാണ് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദന്‍ പാകിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നും പിന്നീട് ഇന്ത്യന്‍ സൈന്യം തന്നെ സൈനിക ബഹുമതികളോടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നും ഇന്ത്യ വ്യക്തമാക്കി. മതസ്വാതന്ത്ര്യം, ശവസംസ്‌കാര അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് പാകിസ്ഥാന്‍ ശക്തമായി സംസാരിക്കുന്നതിലെ വൈരുധ്യമാണ് ഇന്ത്യ  ചൂണ്ടിക്കാട്ടിയത്. 

 ഭീകരരുടെ ശവസംസ്‌കാര അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ അവകാശങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനുപകരം പാകിസ്ഥാന്‍ സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ഭവിക മംഗളാനന്ദന്‍ പറഞ്ഞു.  പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുന്നതും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന് ഇന്ത്യയെ ഉപദേശിക്കാന്‍ അവകാശമില്ലെന്നും ഭവിക വ്യക്തമാക്കി. രാജ്യങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും മനുഷ്യരുടെ വേദന രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ഇന്ത്യ നിലപാടെടുത്തു.  






News

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം

ടി വി അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്ന് മന്ത്രി സി പി ജോണ്‍

പ്രതിപക്ഷ നേതാവ്് പിണറായി വിജയനെതിരായ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുസമൂഹത്തിന് ലഭിക്കാത്ത സാഹചര്യമാണ് ...

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യചൈന സംഘര്‍ഷം, സംഘര്‍ഷാവസ്ഥ സ്ഥിരീകരിച്ച് ഐടിബിപി മേധാവി, കൂടുതല്‍ ...

പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം

VIDEO NEWS

ഹോളിവുഡിനെ ഞെട്ടിച്ച ദൈവവിളി | Dolores Hart

ജാർഖണ്ഡിൽ സ്‌കൂളിൽ കയറി ക്രൂര ആക്രമണം; കത്തോലിക്കാ വൈദികൻ വെട്ടേറ്റ നിലയിൽ...Fr Benedict Barla

ഇതാണ് ഈ ലോകത്തിന്റെ പാപം! ചെവിയുള്ളവർ കേൾക്കട്ടെ...

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU