GENERAL NEWS
ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം
2026-10-23
കേരള ലോക്ഭവനില്‍ മാംസാഹാരം പാചകം ചെയ്യരുതെന്ന പുതിയ ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം. കേരളത്തിന്റെ ഭക്ഷണസംസ്കാരവും വ്യക്തികളുടെ ഭക്ഷണസ്വാതന്ത്ര്യവും മാനിക്കണമെന്നും സ്വന്തം ഭക്ഷണരീതി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു
കേരളത്തിന്റെ സാമൂഹിക സാഹചര്യവും ഭക്ഷണസംസ്കാരവും മനസ്സിലാക്കാതെയുള്ള നടപടിയാണിതെന്നും സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
കേരളം സമ്മിശ്രമായ ഭക്ഷണസംസ്കാരമുള്ള നാടാണെന്നും ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മത്സ്യസമ്പത്താല്‍ സമ്പന്നമായ കേരളത്തില്‍ ഭക്ഷണരീതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന് സ്വന്തം ഭക്ഷണരീതി പിന്തുടരുന്നതില് തടസ്സമില്ല. എന്നാല്‍, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭക്ഷണശീലം മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കെ.സി. വേണുഗോപാലിന്റെ നിലപാട്. ഭക്ഷണത്തില്‍പ്പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക്ഭവനില്‍ നിന്നുള്ള ഇത്തരം നിയന്ത്രണങ്ങള്‍ മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയും കെ.സി. വേണുഗോപാല്‍ പങ്കുവെച്ചു. ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ ഇത്തരം നടപടികളില്‍ നിന്ന് പി•ാറണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അതിനിടെ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി പറഞ്ഞു
News
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്മാന് മായിന്‍ ഹാജിയുടെ വിവാദ ...
സ്വന്തം സൈനികരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന് തയ്യാറായില്ല, കാര്‍ഗില്‍ യുദ്ധത്തിലെ സംഭവം ...
ടി വി അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്ന് മന്ത്രി സി പി ജോണ്‍
പ്രതിപക്ഷ നേതാവ്് പിണറായി വിജയനെതിരായ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുസമൂഹത്തിന് ലഭിക്കാത്ത സാഹചര്യമാണ് ...
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യചൈന സംഘര്‍ഷം, സംഘര്‍ഷാവസ്ഥ സ്ഥിരീകരിച്ച് ഐടിബിപി മേധാവി, കൂടുതല്‍ ...
പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം
