GENERAL NEWS
സമ്മര്‍ദം വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്
2023-11-30

സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമ്മര്‍ദം മുഴുവന്‍ വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഇതിന് ഉപകരണമാക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.
വിസിയുടെ പുനര്‍ നിയമന ആവശ്യം വന്നപ്പോള്‍ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്നും എ ജിയുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.പുനര്‍നിയമന ഉത്തരവില്‍ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവില്‍ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്‍റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തന്നെ നേരില്‍വന്നു കണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ താന്‍ തുടങ്ങിയിരുന്നെന്നും അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മര്‍ദം ഉണ്ടായതെന്നും ഗവര്‍ണര്‍ ആരോപിച്ചു.മുഖ്യമന്ത്രിക്ക് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. ഇക്കാര്യം അവര്‍ തീരുമാനിക്കട്ടെഎന്നും ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
News

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു
