CHURCH NEWS
ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്
2025-05-17
അമേരിക്കക്കാരനായ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ അഭിമാനത്തോടെ അമേരിക്കന്‍ കത്തോലിക്ക നേതാക്കള്‍. മെയ് 18ന് ക്രമീകരിച്ചിരിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പങ്കെടുക്കും.
അമേരിക്കക്കാരനായ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ അഭിമാനിക്കുകയാണ് അമേരിക്കയിലെ കത്തോലിക്ക നേതാക്കള്‍. പേപ്പല്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി പൊതുവേദിയില്‍ ലെയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. മെയ് 18ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ലെയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കുക. പ്രസ്തുത ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ നാനാതുറകളില്‍ നിന്നും വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകുകയാണ്. ഈ അവസരത്തിലാണ് സുപ്രധാന പ്രഖ്യാപനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയില്‍ ജെഡി വാന്‍സും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പങ്കെടുക്കുമെന്ന് ഇരുവരും അറിയിച്ചു.
ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ക്ഷണത്തില്‍ തന്നെ പാപ്പക്ക് ആശംസകളുമായി ജെ ഡി വാന്‍സ് പോസ്റ്റുമായി എത്തിയിരുന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ജെ ഡി വാന്‍സ് ദശലക്ഷത്തോളം അമേരിക്കന്‍ കത്തോലിക്കരും മറ്റ് ക്രൈസ്തവ സമൂഹങ്ങളും പുതിയ പപ്പാ കത്തോലിക്ക സഭയെ വിജകരമായി മുന്നോട്ട് നയിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായിരിക്കും എന്ന് ത കുറിച്ചിരുന്നു. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. പേപ്പല്‍ സ്ഥാനത്തെ രാഷ്ട്രിയമായല്ല ആത്മീയമായാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
News
ദിവ്യകാരുണ്യ വാനമ്പാടി അജ്‌ന ജോര്‍ജ്, ഈശോക്കൊച്ചിന് നിത്യതയില്‍ നാലാം ജന്മദിനം, അജ്‌നയുടെ മരിക്കാത്ത ...
കര്‍ഷകനെയും കൃഷിയെയും അന്യമാക്കുന്ന പക്ഷിപ്പനി, കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളും
കാനഡയുമായി ഇടഞ്ഞ് ട്രംപ് , ബോര്‍ഡ് ഓഫ് പീസില്‍ നിന്നും കാനഡ ഔട്ട് , കാനഡയെ ക്ഷണിച്ച തീരുമാനം ട്രംപ് ...
ട്വന്റി20 പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം, ട്വന്റി20 പാര്‍ട്ടിയില്‍ പൊട്ടിത്തെറി, 'ഒന്നോ രണ്ടശതമാനം ...
കേരളത്തില്‍ നിന്ന് മോദി തമിഴ്നാട്ടിലെയ്ക്ക, ഡിഎംകെയ്ക്കതിരെ മോദിയുടെ കടന്നാക്രമണം പ്രതീക്ഷിക്കുന്നു, ...
യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനം, യുദ്ധം അവസാനിപ്പിക്കുന്നതിന് കരാര്‍ ഉടന്‍ നിലവില്‍ ...
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി
ഇന്ത്യയുടെ ബഹിരാകാശത്തെ പ്രിയപുത്രി, സുനിത വില്യംസ് വിരമിച്ചു, ഇതിഹാസതുല്യമായ 27 വര്‍ഷങ്ങള്‍
