GENERAL NEWS
അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ
2024-03-08

യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരിയെന്നും ,അഹങ്കാരം തിന്മകളിലെ മഹാറാണിയാണെന്നും ഫ്രാന്‍സിസ് പാപ്പ .അഹങ്കാരത്തിന്‍റെ എല്ലാ ചെയ്തികള്‍ക്കും പ്രതിവിധി വിനയമാണെന്ന് പ്രതിവാര പ്രഭാഷണത്തില്‍ പാപ്പാ വ്യക്തമാക്കി .
അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ പറഞ്ഞു ,അഹങ്കാരമുള്ള ഒരു വ്യക്തിയുടെ കാര്യത്തില്‍ അധികമൊന്നും ചെയ്യാനില്ല .ആ വ്യക്തിയോട് സംസാരിക്കുക തന്നെ അസാദ്ധ്യമാണ് .തിരുത്തുകയെന്നത് അതിലും ദുഷ്കരമാണെന്ന് പാപ്പാ വ്യക്തമാക്കി .അഹങ്കാരത്തെക്കുറിച്ചുള്ള ശക്തമായ പ്രബോധനം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വന്തം യോഗ്യതകള്‍ അംഗീകരിക്കപ്പെടണമെന്നും ,മറ്റുള്ളവരെക്കാള്‍ വലിയവനാണെന്നും ഭാവിക്കുന്നവന്നവരുമാണ് ഹൃദയത്തില്‍ അഹങ്കാരമുള്ളവര്‍ .
.ഒരു ഇറ്റാലിയന്‍ പഴഞ്ചൊല്ല് ഇങ്ങനെയാണ് അഹങ്കാരം കുതിരപ്പുറത്ത് പോകുന്നു ,കാല്‍നടയായി തിരികെ വരുന്നു .അത്യാര്‍ത്തി പോലുള്ള ഏറ്റവും വലിയ പാപങ്ങളില്‍ നിന്ന് അത് ആരംഭിക്കുകയും ഏറ്റവും അസ്വസ്ഥജനകവും ഭീകരങ്ങളുമായവയില്‍ അവസാനിക്കുകയും ചെയ്യുന്നു. മാര്‍ക്കോസിന്‍റെ സുവിശേഷം 7 ആം അദ്ധ്യായം 22 വാക്യത്തില്‍ യേശു പറയുന്ന മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നും വരുന്ന പതിമൂന്ന് തിډകളുടെ പട്ടികയില്‍ അഹങ്കാരം എന്ന തിډയും ഉള്‍പ്പെടുന്നു .ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുമെന്ന് മറിയത്തിന്‍റെ സ്തോത്രഗീതത്തില്‍ നമ്മള്‍ കാണുന്നു. .അഹങ്കാരത്തിന്‍റെ എല്ലാ ചെയ്തികള്‍ക്കും പ്രതിവിധി വിനയമാണെന്നും അതിലൂടെയാണ് രക്ഷ കടന്നുവരുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.ആകയാല്‍ നമ്മുടെ അഹങ്കാരത്തിനെതിരായി പോരാടാന്‍ ഈ നോമ്പുകാലം പ്രയോജനപ്പെടുത്തണമെന്നും പാപ്പ പറഞ്ഞു. യുക്രൈനിലും വിശുദ്ധനാട്ടിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും യുദ്ധത്തിന്‍റെ ഭീകരത അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം നല്‍കികൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതിവാര പ്രഭാഷണം അവസാനിപ്പിച്ചത്
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
