GENERAL NEWS

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

2024-03-08

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കോട്ടയം അതിരൂപത കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ക്നാനായ കുടിയേറ്റ അനുസ്മരണവും ക്നായി തോമാ ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിര്‍മിക്കുന്ന ഓര്‍മക്കൂടാരത്തിന്‍റെ അടിസ്ഥാനശില മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വദിച്ചു.

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. ക്നാനായ സമുദായത്തെക്കൂടാതെ സീറോമലബാര്‍ സഭ അപൂര്‍ണമാണെന്നും ഇതിന്‍റെ കെട്ടുറപ്പും തനിമയും സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനു തന്നെ മാതൃകയാണെന്നും മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ക്നാനായ കുടിയേറ്റ അനുസ്മരണവും ക്നായി തോമാ ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. 

ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രാഹം പറമ്പേട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ കരുണ എസിഎം, പാസ്റ്ററല്‍ കൗണ്‍സില്‍ അല്‍മായ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെസിഡബ്ല്യുഎ പ്രസിഡന്‍റ്റ് ഷൈനി ചൊള്ളമ്പേല്‍, കെസിവൈഎല്‍ പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരൂപതാ സംഘടനകളുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ രാവിലെ കോട്ടപ്പുറം കോട്ടയിലെത്തി പൂര്‍വിക അനുസ്മരണ പ്രാര്‍ഥന നടത്തി. ക്നായി തോമാഭവനില്‍ കെസിസി പ്രസിഡന്‍റ് പതാക ഉയര്‍ത്തി. കോട്ടപ്പുറം ഹോളി ഫാമിലി ദൈവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിര്‍മിക്കുന്ന ഓര്‍മക്കൂടാരത്തിന്‍റെ അടിസ്ഥാനശില മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വദിച്ചു.






News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്