GENERAL NEWS

പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലില്‍

2024-03-08

വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന്‍റെ അനുസ്മരണം നടക്കുന്ന പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലില്‍. പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റെബിബിയ വനിതാ ജയിലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു . കൂടാതെ , ഈ വര്‍ഷത്തെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ സ്വകാര്യ സ്വഭാവമുള്ളതായിരിക്കുമെന്നും പൊതുജനങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 28 പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ വനിത ജയിലില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുമെന്നും അവിടെ വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുമെന്നും വത്തിക്കാന്‍ അറിയിച്ചു.വിശുദ്ധ കുര്‍ബാനയ്ക്കിടെ, വിനയത്തിന്‍റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു നല്‍കി യേശു ശിഷ്യډാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് പാദങ്ങള്‍ കഴുകുന്ന ശുശ്രൂഷ പാപ്പ ഇത്തവണയും നടത്തുമെന്ന് തന്നെയാണ് സൂചന. അതേസമയം കാല്‍മുട്ടിനുള്ള ബുദ്ധിമുട്ട് ഉള്‍പ്പെടെ വിവിധങ്ങളായ ശാരീരിക പ്രശ്നങ്ങള്‍ പാപ്പ നേരിടുന്നതു വെല്ലുവിളിയാണ്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015-ലെ പെസഹ വ്യാഴാഴ്ച റെബിബിയ ജയിലില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരിന്നു. അന്നു പാപ്പ കാല്‍ കഴുകിയവരില്‍ സ്ത്രീകളും പുരുഷډാരും ഒരു കുട്ടിയും ഉള്‍പ്പെട്ടിരിന്നു

മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2013-ല്‍ പത്രോസിന്‍റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസങ്ങള്‍ക്ക് ശേഷം മാര്‍പാപ്പയെന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പെസഹാദിന ശുശ്രൂഷ നടത്തിയതു വത്തിക്കാന്‍ സിറ്റിയില്‍ നിന്നും 11 മൈല്‍ അകലെയുള്ള കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലിലായിരിന്നു.

കഴിഞ്ഞ വര്‍ഷം പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് അന്തേവാസികളായ 12 യുവ തടവുകാരുടെ പാദങ്ങള്‍ കഴുകിയത് ഇതേ ജയിലിലായിരിന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഒരു വീല്‍ചെയറിലാണ് പാപ്പയെ ജയിലിനുള്ളിലെ ചാപ്പലിലേക്ക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. കാലിന് വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തടവുപുള്ളികളുടെ പാദങ്ങള്‍ മുട്ടുകുത്താതെ തന്നെ കഴുകാനുള്ള സജ്ജീകരണങ്ങള്‍ പാപ്പയ്ക്കുവേണ്ടി ഒരുക്കിയിരുന്നു. 10 യുവാക്കളുടെയും, രണ്ട് യുവതികളുടെയും പാദങ്ങളാണ് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷം കഴുകിയത്.






News

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍

VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം