GENERAL NEWS
വോട്ടര്‍ പൗരന്‍മാരുടെ എണ്ണം 97 കോടിക്ക് അരികെ 100 കോടി വോട്ടര്‍മാര്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് ഇന്ത്യ
2024-03-26

നൂറുക്കോടി വോട്ടര്‍മാരെന്ന മാന്ത്രിക സംഗയിലേക്കു കുതിച്ച് ഇന്ത്യ. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 61.95 കോടി പേരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ 2024ല്‍ അത് 97 കോടിയോളമെത്തി നില്‍ക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഇലക്ഷന്‍ എന്നാണ് ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിനുള്ള വിശേഷണം.1951-52 കാലത്ത് നടന്ന ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 17.32 കോടി വോട്ടര്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. അതൊരു ലോക റെക്കോര്‍ഡായിരുന്നു. ഇതില്‍ 45 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 1952ല്‍ തന്നെ ഇന്ത്യ പോലൊരു രാജ്യത്ത് ഇത്രത്തോളം പേര്‍ വോട്ട് ചെയ്തത് ലോക രാജ്യങ്ങള്‍ക്കെല്ലാം വലിയ അത്ഭുതമായിരുന്നു. 1952 പിന്നിട്ടുള്ള ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ യോഗ്യരായവരുടെ എണ്ണം രാജ്യത്ത് കുതിച്ചു. സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 61.95 കോടിയാളുകളാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. 2004ലെ പൊതു തെരഞ്ഞെടുപ്പില്‍ 67.14 കോടി പേരും 2009ല്‍ 71.41 കോടി പേരും വോട്ടര്‍ പട്ടികയില്‍ ഇടംനേടി. 2014ല്‍ ചരിത്രത്തിലാദ്യമായി വോട്ട് ചെയ്യാന്‍ യോഗ്യരായവരുടെ എണ്ണം എണ്‍പത് കോടി പിന്നിട്ടു. 2014ല്‍ 81.57 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. 2019ല്‍ വീണ്ടുമുയര്‍ന്ന കണക്ക് 89.78 കോടിയിലെത്തി. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയിലെ പൗരന്‍മാരുടെ എണ്ണം 97 കോടിക്ക് അരികെ എത്തിനില്‍ക്കുകയാണ്. അന്തിമ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇതേ വളര്‍ച്ച തുടര്‍ന്നാല്‍ 100 കോടി വോട്ടര്‍മാര്‍ എന്ന മാന്ത്രിക സംഖ്യ വരും തെരഞ്ഞെടുപ്പുകളില്‍ തന്നെ ഇന്ത്യ ഭേദിക്കും. പതിനെട്ടാം ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 543 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് മല്സരം.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
