CHURCH NEWS

ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

2024-03-31

ആഗോള ക്രൈസ്തവര്‍ ഇന്ന് ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുന്നു. യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനെ അനുസ്മരിച്ച് പരിത്യാഗവും പ്രാര്‍ഥനയും ഉപവാസവുമായി ആചരിച്ച അമ്പതുദിവസത്തെ വലിയ നോമ്പിന് സമാപ്തി കുറിച്ചുകൊണ്ടാണ് തിരുന്നാളുകളുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരവും പ്രദക്ഷിണവും ആഘോഷമായ ദിവ്യബലിയും ദേവാലയങ്ങളില്‍ നടന്നു. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ഈശോ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്  ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ സ്വീകരണമൊരുക്കി. തുടര്‍ന്ന്, അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കിയ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും നിരവധി പേര്‍ പങ്കെടുത്തു.

പട്ടം മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ നടത്ത ഉയിര്‍പ്പുതിരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന മെഴുകുതിരി പ്രദക്ഷണത്തില്‍ വൈദികരും സന്യസ്ഥരുമുള്‍പ്പെടെ അനേകം വിശ്വാസികള്‍ പങ്കെടുത്തു.

കോഴിക്കോട് രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ .വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കിയ ഉയിര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ നടന്നു.

തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ക്ക് തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തായും ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രുസ് താഴത്ത് മുഖ്യ കാര്‍മ്മികനായി. ഉത്ഥിതന്‍ പകര്‍ന്നുതന്ന പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും സന്ദേശമുള്‍ക്കൊണ്ട് നമുക്ക് ഈസ്റ്റര്‍ ആഘോഷിക്കാം. ഉത്ഥിതനായ ഈശോ നമ്മോട് കൂടെ എപ്പോഴുമുണ്ടെന്നും വചനസന്ദേശത്തില്‍ അഭിവന്ദ്യപിതാവ് വ്യക്തമാക്കി. 

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാന്‍ മോസ്റ്റ് റവ ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പുത്തന്‍ തിരിയും വെള്ളവും ആശീര്‍വദിക്കല്‍ ചടങ്ങിലും ജ്ഞാനസ്‌നാന വ്രത വാഗ്ദാന നവീകരണത്തിലും അനേകായിരങ്ങള്‍ പങ്കെടുത്തു.

തലശ്ശേരി സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപ്ലാനി മുഖ്യ കാര്‍മികത്വം നിര്‍വഹിച്ചു 

ഉത്ഥിതന്‍ പകര്‍ന്നുതന്ന പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശ ഉദ്‌ഘോഷിച്ചുകൊണ്ട് കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ദൈവാലയങ്ങളില്‍ പ്രത്യാശയുടെ പ്രതീക്ഷയുമായി ഈസ്റ്ററിന്റെ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബ്ബാനയും നടന്നു. ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

ബറോഡയിലെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഉയിര്‍പ്പ് ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നേതൃത്വം നല്‍കി. 

പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. 

കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തിഡ്രലില്‍ ശനിയാഴ്ച്ച രാത്രി നടന്ന ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിച്ചു. 

ബത്തേരി രൂപത വടേരി സെന്റ് മേരീസ് ദൈവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് പിതാവിന്റെ കാര്‍മ്മീകത്വത്തില്‍ ഉയിര്‍പ്പ് തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം ഉയിര്‍പ്പാണ്. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കണമെന്നാണ് ഉദ്ദാനത്തിലൂടെ യേശു അനുസ്മരിപ്പിക്കുന്നതെന്ന് ബത്തേരി രൂപതാദ്ധ്യക്ഷനും സിബിസിഐ  വൈസ്. പ്രസിഡന്റുമായ അഭി. ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പിതാവ് വചന സന്ദേശത്തില്‍ വ്യക്തമാക്കി. 


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്