GENERAL NEWS
സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്
2024-04-01

സൈബര്‍ ക്രൈം സൂക്ഷിക്കുക, സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്. അക്കൗണ്ടില്‍ പണം ക്രെഡിക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ഔട്ട് ഓഫ് ഫാഷനായി. ഇപ്പോള്‍ മകനോ മകളോ പോലീസ് കസ്റ്റഡിയില്‍ ആണെന്നുള്ള അറിയിപ്പും പുറമെ പണം ആവശ്യപ്പെടലും. ഒളിഞ്ഞിരിക്കുന്ന സൈബര്‍ ഇടങ്ങളിലെ ചതി കുഴിയില്‍ വീഴാതിരിക്കാം.
സൈബര്‍ ഇടങ്ങളിലെ ചതി കുഴികള്‍ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാലും നിരവധി ആളുകളാണ് ഓരോ ദിവസവും പറ്റിയ്ക്കപ്പെടുന്നത്. വാട്‌സ് ആപ്പും ഫേസ് ബുക്കും ഇന്‍സ്റ്റാ ഗ്രാമും സൈബര്‍ കള്ളന്മാരുടെ വിള നിലമാണ്. വാട്‌സ് ആപ്പിലൂടെ പരിചയപെടുന്ന ആള്‍ ക്രെമേണ സൗഹൃദം കെട്ടി പടുക്കുന്നു. തുടര്‍ന്ന് അവര്‍ക്കായി സമ്മാനങ്ങള്‍ അയക്കുന്നതായി ഇരയെ ബോധ്യപ്പെടുത്തുന്നു. തുടര്‍ന്ന് ആഭരണങ്ങളുടെയും പണത്തിന്റെയും ഫോട്ടോ അയച്ചു കൊടുത്ത് വിശ്വസിപ്പിക്കുകയാണ്. കൂടുതലും ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇത്തരത്തിലുള്ള ചതി കുഴിയില്‍ പെട്ട് പോകുന്നത് എന്ന് സൈബര്‍ പോലീസ് പറയുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആകാം സംസാരം. അതിനാല്‍ തന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഏറെ നേരം അപരിചിതര്‍ സംസാരിക്കുകയാണെങ്കില്‍ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പുണ്ട്. സമ്മാനം അയച്ചിട്ടുണ്ടന്നും നിശ്ശ്ചിത്ത തുക ടാക്‌സ് ഇനത്തില്‍ അടയ്ക്കണമെന്നുമാണ് അടുത്ത വാഗ്ദാനം. ഇര വിശ്വസിക്കുന്നതിനായി ബാങ്ക് അല്ലങ്കില്‍ സമ്മാനങ്ങള്‍ വന്നിരിക്കുന്ന പാര്‍സല്‍ ഓഫീസ് എന്ന് തെറ്റുധരിപ്പിക്കുന്ന ഫോണ്‍ നമ്പറുകളും നല്‍കും. ആദ്യം ചെറിയ തുകയില്‍ നിന്നും തുടങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ ക്രെമേണ വലിയ തുക ആവശ്യപ്പെടും. പ്രതീക്ഷിക്കാത്ത തുക കയ്യില്‍ നിന്നും പോയതിനു ശേഷമാകും ഇര പറ്റിക്കെപെട്ടു എന്ന് മനസിലാക്കുക. ലക്ഷങ്ങളാണ് ഈ വര്‍ഷത്തില്‍ തന്നെ പലര്‍ക്കും നഷ്ട്ടപെട്ടിട്ടുള്ളത്. ഭൂരിപക്ഷവും അപമാന ഭയം കൊണ്ട് തുറന്നു പറയാറില്ല.
മകനെ മയക്കു മരുന്ന് കേസില്‍ പോലീസ് പിടിച്ചെന്നും പത്രത്തിലും ടി വി യിലും ഫോട്ടോ വരുമെന്നും പറഞ്ഞു പിതാവിന് വന്ന കോള്‍, മകന്‍ കൂടെ ഉണ്ടായതിനാല്‍ പറ്റിയ്ക്കപ്പെട്ടില്ല എന്നും പറയുന്നു. സൈബര്‍ ലോകം വിശാലമാകുമ്പോള്‍ സൈബര്‍ കുറ്റ കൃത്യങ്ങളും നാള്‍ക്കു നാള്‍ പെരുകുകയാണ്. പോലീസ് മുന്നറിയിപ്പുകള്‍ നല്കുന്നുണ്ടങ്കിലും പറ്റികപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. പുറം രാജ്യങ്ങളില്‍ നിന്നുമെന്ന വ്യാജേനയാണ് പലരെയും പറ്റിക്കുന്നത്. ആരെങ്കിലും സാമ്പത്തികമായി സൈബര്‍ ഇടങ്ങളില്‍ പറ്റിക പെട്ടിട്ടുണ്ടങ്കില്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കണമെന്ന് പോലീസിന്റെ മുന്നറിയിപ്പുണ്ട്. അപരിചിതരുടെ ഫോണ്‍ സമ്പഴങ്ങളോ സന്ദേശങ്ങളോ ജാഗ്രതയോടു കൂടി മാത്രം സമീപിക്കുക എന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
