CHURCH NEWS

കുടുംബ വിശുദ്ധീകരണം ലക്ഷ്യമിട്ട് പാലാ രൂപത ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിക്ക് തുടക്കം

2024-04-01

പാല: കുടുംബങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് എല്ലാ ഇടവകകളും കേന്ദ്രീകരിച്ചുള്ള ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് പാലാ രൂപത. പരിശീലന പദ്ധതിയുടെ ഉത്ഘാടനം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 

പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന പാലാ രൂപതയിലെ 171 ഇടവകകളിലെ കുടുംബങ്ങളെ നവീകരിക്കുകയും, കുടുംബ വിശുദ്ധീകരണത്തിലൂടെ തിരുകുടുംബങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതി. രൂപതയിലെ കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഭവന സന്ദര്‍ശന പദ്ധതികളാണ് ഹോം മിഷന്‍ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നത് പരിശീലന പദ്ധതിയുടെ ഉത്ഘാടനം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കുടുംബങ്ങളിലെ ഒന്നിച്ചുള്ള പ്രാര്‍ത്ഥന, കൂടിവരവുകള്‍, ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കല്‍ ഇവ കുറയുന്നത് കൊണ്ട് കുടുംബങ്ങളില്‍ അകല്‍ച്ച രൂപപ്പെട്ടുവരുന്നതെന്നും, ഓരോ വീടുകളിലും ചെന്നു അവരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പഠിച്ച് അതുപരിഹരിക്കാന്‍ ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതി മൂലം സാധിക്കുമെന്നും ഉത്ഘാടന സന്ദേശത്തില്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിയ്ക്കായി മൂന്നൂറോളം സിസ്റ്റേഴ്‌സിനെയാണ് പരിശീലനം നല്‍കി ഒരുക്കുന്നത്. പരിശീല പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍, ഇരിങ്ങാലക്കുട പാവനാത്മ പ്രൊവിന്‍സാണ്. പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍ ജോസഫ് തടത്തില്‍, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ ജോസഫ് നരിതൂക്കില്‍ സിസ്റ്റേഴ്‌സിനൊപ്പം പരിശീലനത്തിന് നേതൃത്വം നല്‍കും 


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്