CHURCH NEWS

ഇടുക്കി രൂപതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എതിരെ കെ. സി. വൈ. എം

2024-04-09

കേരളസ്റ്റോറി എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് നേരെ നടക്കുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ. സി. വൈ. എം സംസ്ഥാന സമിതി രംഗത്ത്. ഇടുക്കി രൂപതയക്കും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമെടുത്ത മറ്റ് രൂപതകള്‍ക്കും കെ. സി. വൈ. എം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. 

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി രാജ്യമാകമാനം തീയേറ്റര്‍ പ്രദര്‍ശനം നടത്തുകയും ഒടിടിയില്‍ ലഭ്യമാകുകയും തുടര്‍ന്നു രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം നടത്തുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് നേരെ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനവും പ്രതിഷേധവും ആശങ്കജനകമെന്ന് കെ. സി. വൈ. എം സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവതലമുറയില്‍ പ്രണയത്തിന്റെ ചതിക്കുഴികള്‍ ബോധ്യപ്പെടുത്തുക എന്ന സദുദ്ദേശപരമായ കാഴ്ചപ്പാടോടുകൂടി പ്രദര്‍ശിപ്പിച്ച സിനിമയെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയായ രീതിയല്ലെന്നും ഇതിന് മുന്‍പ് സഭയ്ക്ക് എതിരെ സിനിമയും നാടകങ്ങളും പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്ന് അത് ആവിഷ്‌കാര സ്വാതന്ത്ര്യവും കാലസൃഷ്ടിയുമായിരുന്നത്, ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കി ഇറക്കിയ ഒരു സിനിമ അത് ഇന്ന് ഒ ടി ടി പ്ലാറ്റഫോം ഉള്‍പ്പെടെ ലഭ്യമായ കാലത്ത് ബോധവല്‍ക്കരണര്‍ദ്ധം പ്രദര്‍ശിപ്പിച്ചു എന്നത് എങ്ങനെയാണ് സമൂഹ മനസാക്ഷിക്ക് എതിരാവുന്നത് എന്നും കെ. സി. വൈ. എം സംസ്ഥാന സമിതി ഉന്നയിച്ചു. 

ചിലരുടെ സംഘടിതമായ നീക്കങ്ങളുടെ ഫലമാണ് ഈ ആരോപണങ്ങളെന്നും മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്ത പ്രാധാന്യം സൃഷ്ടിക്കുന്നതിന് വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും കെ. സി. വൈ. എം കൂട്ടിച്ചേര്‍ത്തു. ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്. ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എതിരെ കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ പ്രതിഷേധം ഇനിയും തുടരുമെന്നും ഇടുക്കി രൂപതയക്കും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമെടുത്ത മറ്റ് രൂപതകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കൊണ്ടാണ് കെ. സി. വൈ. എം സംസ്ഥാന സമിതി ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്