CHURCH NEWS

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം നടത്തപ്പെട്ടു

2024-04-17

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ ഈശോയുടെ കരുണാര്‍ദ്രസ്‌നേഹം പ്രാവര്‍ത്തികമാക്കി വിശുദ്ധിയുടെ പരിമളം പരത്തിയ അജപാലകനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ദൈവകരുണ അനുഭവിച്ച് കാരുണ്യ മനോഭാവത്തോടെ ശുശ്രൂഷ ചെയ്തതിനാലാണ് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ ഭിന്നശേഷിയുള്ളവര്‍ക്ക് സവിശേഷ പരിഗണന നല്കി സ്ഥാപനങ്ങളും ഇതര സൗകര്യങ്ങളുമൊരുക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചതെന്നും പിതാവു കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ നടത്തപ്പെട്ടു. നാമകരണ നടപടികള്‍ക്കുള്ള രേഖകള്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിരൂപതാദ്ധ്യാക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണു കര്‍മ്മങ്ങള്‍ക്കു തുടക്കമായത്. അതിരൂപതയിലെ സഹായമെത്രാന്മാരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍, സമുദായസംഘടനാ ഇടവക പ്രതിനിധികളും പങ്കെടുത്തു.ദൈവകാരണത്തിന്റെ ജ്വലിക്കുന്ന അടയാളവും തീക്ഷണമായ ഓര്‍മ്മപ്പെടുത്തലും ആണ് ദൈവദാസന്‍ തൊമ്മിയച്ചനെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശത്തില്‍ വ്യക്തമാക്കി

വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നാമകരണ നടപടികളുടെ സമാപന കര്‍മ്മങ്ങളില്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും അതിരൂപതാ സഹായമെത്രാമാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണവും ഗീവര്‍ഗീസ് മാര്‍ അപ്രേം ആശംസാ പ്രസംഗവും നടത്തി. തുടര്‍ന്ന് എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ് ഫാ. തോമസ് ആദോപ്പിള്ളില്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് ഫാ. തോമസ് ആനിമൂട്ടില്‍, നോട്ടറിമാരായ ഫാ. മാത്യു മെത്താനത്ത്, ഫാ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പേല്‍, സിസ്റ്റര്‍ റ്റിജി എസ്.ജെ.സി എന്നിവര്‍ അതിരൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് അതിരൂപതാദ്ധ്യക്ഷന്‍ നടപടിക്രമങ്ങളുടെ രേഖകള്‍ ഔദ്യോഗികമായി സ്വീകരിച്ച് അതിരൂപതയുടെ രേഖാലയത്തില്‍ സൂക്ഷിക്കുന്നതിനായുള്ള കോപ്പി ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴിക്കും പരിശുദ്ധ സിംഹാസനത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സിസ്റ്റര്‍ റ്റിജി എസ്.ജെ.സിക്കും കൈമാറി. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്. ജെ.സി നന്ദി അറിയിച്ചു. കത്തീഡ്രല്‍ വികാരി ഫാ.ജിതിന്‍ വല്ലര്‍കാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്