CHURCH NEWS

എത്യോപ്യയില്‍ പട്ടിണി രൂക്ഷം ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ച് ചാരിറ്റി സംഘടനകളും സന്യാസിനിമാരും

2024-04-20

എത്യോപ്യയില്‍ പട്ടിണി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിശന്നുവലയുന്ന കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി കത്തോലിക്കാ സന്യാസിനിമാരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയാണ് ആഗോള സ്‌കൂള്‍ഫീഡിംഗ് ചാരിറ്റിയായ മേരിസ് മീല്‍സ്. മേരിസ് മീല്‍സിന്റെ സ്ഥാപകനും സി.ഇ.ഒയും ആയ മാക്ഫര്‍ലെയ്ന്‍ബാരോ കഴിഞ്ഞ മാസം വടക്കന്‍ എത്യോപ്യ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആരംഭിച്ചത്

എത്യോപ്യന്‍ ഫെഡറല്‍ ഗവണ്‍മെന്റും എറിത്രിയയും ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മിലുള്ള രണ്ടുവര്‍ഷത്തെ ക്രൂരമായ യുദ്ധത്തില്‍ ഈ മേഖലയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചപ്പോഴും സിസ്റ്റര്‍ മെദിന്‍ ടെസ്‌പെയുടെ നേതൃത്വത്തിലുള്ള ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍ ഈ മേഖലയില്‍ സേവനം തുടര്‍ന്നു. സംഘട്ടനസമയത്ത് ഈ സന്യാസിനിമാര്‍ മാത്രമാണ് ഇവിടെ സഹായമായി നിലകൊണ്ടത്.

'നിലവിലുള്ള സംഘര്‍ഷം, പതിവ് ആശയവിനിമയ തടസ്സങ്ങള്‍, ബാങ്കിംഗ് സേവനങ്ങളുടെ തടസം, വിതരണ റൂട്ടുകള്‍ അടച്ചുപൂട്ടല്‍ എന്നിവ മൂലം നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സന്യാസിനിമാര്‍ അര്‍പ്പണബോധമുള്ളവരാണെന്നും ഇവര്‍ മൂലമാണ് ആവശ്യക്കാരായ ജനങ്ങളിലേയ്ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതെന്നും സംഘടനയുടെ സ്ഥാപകനായ ബാരോ പറഞ്ഞു. 

1970 ന്റെ തുടക്കം മുതല്‍ ഡോക്ടര്‍സ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍ എത്യോപിയില്‍ സേവനം അനുഷ്ഠിച്ചുവരുന്നു. ഏശദേശം 65 ഓളം സന്യാസിനിമാരാണ് ഇപ്പോള്‍ എത്യോപിയയില്‍ ഉള്ളത് അതില്‍ 15 പേരും ടിഗ്രെയിലാണ് സേവനം ചെയുന്നത്. 

2020 മുതല്‍ 2 വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധം രാജ്യത്തെ എല്ലാ മേഖലയെയും ബാധിച്ചു ആവശ്യസാധനകള്‍ ലഭിക്കാതെയും പട്ടിണി കിടന്നും അനേകര്‍ മരിച്ചു. 2023 ല്‍ യുദ്ധം അവസാനിച്ചെങ്കിലും അനേകര്‍ അതിന്റെ പരിണിതഫലം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്