CHURCH NEWS

ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി; മൃതദേഹം സിഗ്നിക്കു സമീപം കണ്ടെത്തി.

2024-04-20

ആഫ്രിക്കയിലെ ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഏപ്രില്‍ 18 നാണ് മതബോധന പണ്ഡിതനായ എഡ്വാര്‍ഡ് യൂഗ്‌ബെരെയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. 

ബുര്‍ക്കിന ഫാസോയിലെ ഫാഡ ഗൗര്‍മയിലെ സാറ്റെംഗ ഇടവകയിലെ അംഗമായിരുന്നു യൂഗ്‌ബെരെയ. 'യൂഗ്‌ബെരെയുടെ നഷ്ടത്തില്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നും. അദ്ദേഹം തന്റെ സമൂഹത്തെ വിശ്വസ്തതയോടെ സേവിച്ചുവെന്നും, അദ്ദേഹത്തിന്റെ മരണം സാറ്റെംഗയിലെ ജനങ്ങള്‍ക്ക് വലിയ ആഘാതമാണ്' എന്നും ഇന്റര്‍നാഷണലിന്റെ പ്രസ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സ്‌പെയിന്‍കാരിയായ മരിയ ലൊസാനോ പറഞ്ഞു.

രണ്ടു മാസം മുമ്പ്, ഡോറി രൂപതയില്‍ ഒരു ചാപ്പലില്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടെ മറ്റൊരു കാറ്റക്കിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ബുര്‍ക്കിന ഫാസോയില്‍ അപകടകരമായ സുരക്ഷാസാഹചര്യമാണ് നിലവിലുള്ളത്. ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുകൊണ്ട് ബുര്‍ക്കിന ഫാസോയിലെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നതിനാല്‍ ഇവിടുത്തെ ക്രൈസ്തവര്‍ വളരെ ഭീതിയിലാണ്. ഞായറാഴ്ചകളില്‍ പോലും ദേവാലയങ്ങളില്‍ പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്.

News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്