CHURCH NEWS

വത്തിക്കാന്‍ ജുഡീഷ്യറിയില്‍ പുതിയ മാറ്റങ്ങള്‍

2024-04-20

വത്തിക്കാന്‍ ജുഡീഷ്യറിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിരമിക്കല്‍ പ്രായത്തിലും കര്‍ദ്ദിനാള്‍ ജഡ്ജിമാര്‍ക്കും മജിസ്‌ട്രേറ്റുകള്‍ക്കുമുള്ള ആനുകൂല്യങ്ങളിലുമാണ് നവീകരണം കൊണ്ടുവന്നത്.

വത്തിക്കാനില്‍ ഏപ്രില്‍ 19 നു മാര്‍പാപ്പ ജുഡീഷ്യറി നവീകരണവുമായി ബന്ധപ്പെട്ട പുതിയ മോട്ടു പ്രൊപ്രിയോ പുറത്തിറക്കി. പ്രായപരിധിക്കപ്പുറം പദവിയില്‍ തുടരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടില്ലെങ്കില്‍, ജുഡീഷ്യറിയില്‍ വിരമിക്കല്‍ പ്രായം വത്തിക്കാന്‍ മജിസ്‌ട്രേറ്റുകള്‍ക്ക് 75 വയസും കര്‍ദ്ദിനാള്‍ ജഡ്ജിമാര്‍ക്ക് 80 വയസുമാക്കി മാറ്റി. വിരമിക്കല്‍ പ്രായത്തിന് മുമ്പ് സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്ന മജിസ്‌ട്രേറ്റുമാര്‍ക്കും ജഡ്ജിമാര്‍ക്കും മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന് പ്രൊപ്രിയോയില്‍ പറയുന്നു. വിരമിക്കുന്ന മജിസ്‌ട്രേറ്റുകള്‍ക്ക് മറ്റൊരു രാജ്യത്ത് സമാനമായ പേയ്‌മെന്റുകള്‍ ലഭിക്കുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റില്‍ നിന്നുള്ള മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു. തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത മജിസ്‌ട്രേറ്റുകളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം മാര്‍പാപ്പയ്ക്ക് ഉണ്ട്. മോട്ടു പ്രൊപ്രിയോ, അതിന്റെ പ്രസിദ്ധീകരണത്തിന്റെ പിറ്റേന്ന് തന്നെ പ്രാബല്യത്തില്‍ വന്നു.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്