GENERAL NEWS

ഹമാസ് ഖത്തര്‍ ബന്ധം ഉപേക്ഷിക്കുന്നു ?

2024-04-20

ഹമാസ് തീവ്രവാദ സംഘടനയുടെ നേതൃത്വം തങ്ങളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിടാന്‍ ആലോചിക്കുന്നു. 2012 മുതല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഹമാസ് നേതാക്കള്‍ താമസിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ മറ്റു രണ്ടു രാജ്യങ്ങളുമായി ഹമാസ് നേതൃത്വം ചര്‍ച്ച ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് 


ഗാസയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും ഹമാസ് ഭീകര നേതൃത്വം തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസ്സൂത്രണം ചെയ്തിരുന്നതും ഏകോപിപ്പിച്ചതും ഖത്തര്‍ കേന്ദ്രമാക്കിയായിരുന്നു. ഒക്ടോബര്‍ 7 നു ശേഷം ആരംഭിച്ച ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിനും ഹമാസിനുമിടയില്‍ മധ്യസ്ഥ ശ്രമവുമായി ഖത്തര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണം എന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന രാജ്യങ്ങള്‍ ഹമാസിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പകരം ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീനിയന്‍ തടവുകാരെയും ഹമാസ് തീവ്രവാദികളെയും മോചിപ്പിക്കണമെന്നായിരുന്നു ഹമാസ് നിലപാട്. ബന്ദികളുടെ മോചനം സാധ്യമാകുന്നതിന് ഇസ്രായേല്‍ ഭാഗികമായി അംഗീകരിക്കുകയും തടവുകാരെയും ഭീകരരെയും ഹമാസിന് കൈമാറുകയും ചെയ്തിരുന്നു. ഹമാസ് ബന്ദികളെ ഘട്ടം ഘട്ടമായി ഇസ്രയേലിനും കൈമാറിയിരുന്നു. ഇനിയും 130 ബന്ദികള്‍ ഹമാസ് തടവിലാണ്. ഇവരുടെ മോചനത്തിനായാണ് ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ ഖത്തറിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നുള്ള ഹമാസ് പിന്മാറ്റം ബന്ദികളുടെ മോചനമടക്കമുള്ള വിഷയങ്ങളില്‍ കരി നിഴല്‍ വീഴ്ത്താന്‍ സാധ്യതകളേറെയാണ്. ഹമാസ് രണ്ടു അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അതിലൊന്ന് ഒമാന്‍ എന്നാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രായേലുമായി നിരവധി അറബ് രാജ്യങ്ങള്‍ അബ്രഹാം ഉടമ്പടിയിലൂടെ ബന്ധം സ്ഥാപിച്ചിരുന്നു. അതില്‍ ഒമാനും ഉണ്ടായിരുന്നു. അതിന്റെ ഫലമായി ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ അനുവാദം കൊടുത്തിരുന്നു. ഒക്ടോബര്‍ 7 ലെ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഈ തീരുമാനം ഒമാന്‍ പിന്‍വലിച്ചത്. അതിനിടെ ഇസ്രായേലിനും ഹമാസിനുമിടയില്‍ മധ്യസ്ഥന്‍ എന്ന സ്ഥാനം പുനഃപരിശോധിക്കുമെന്ന് ഖത്തര്‍ പ്രധാന മന്ത്രി മുഹമ്മദ് അല്‍ താനി വ്യക്തമാക്കി. ഹമാസ് സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ഖത്തറിനെ ദുരുപയോഗം ചെയ്യുന്നതായും പ്രധാനമന്ത്രി ആരോപിക്കുന്നു.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്