GENERAL NEWS

ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരാന്‍ സാധ്യത

2024-04-20

സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഞ്ഞ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി 

പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി 

ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരും. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂടില്‍ വര്‍ധനവുണ്ടാകുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 20 മുതല്‍ 24 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുമുണ്ടന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറീടൈപ്പ് നല്‍കിയിരിക്കുന്നത്.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്