GENERAL NEWS

ഉമ്മന്‍ചാണ്ടിയുടെ പേരിലുളള ആദിവാസി കോളനിയില്‍ വോട്ട് ചോദിച്ചെത്തി ചാണ്ടി ഉമ്മന്‍

2024-04-20

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുളള ആദിവാസി കോളനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടു ചോദിച്ച് മകന്‍ ചാണ്ടി ഉമ്മനെത്തി. ഇടുക്കി കഞ്ഞിക്കുഴിക്കടുത്തുള്ള മഴുവടി ഉമ്മന്‍ചാണ്ടി കോളനിയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിനായി വോട്ടഭ്യര്‍ത്ഥിച്ച് ചാണ്ടി ഉമ്മനെത്തിയത്.

മന്നാന്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളാണ് ഉമ്മന്‍ ചാണ്ടി കോളനിയിലുള്ളത്. 1970 ല്‍ ഇവിടുത്തെ ആദിവാസി സമൂഹം ഭൂമിക്കായി സമരം നടത്തി. അന്നത്തെ പ്രദേശിക കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസ് പ്രശ്‌നം അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 39 കുടുംബങ്ങള്‍ക്ക് അന്ന് ഭൂമി അനുവദിച്ചു. അന്നുമുതല്‍ തുടങ്ങിയതാണ് ഇവര്‍ക്ക് ഉമ്മന്‍ചാണ്ടിയുമായുള്ള ആത്മബന്ധം. ആദിവാസി ഈരിലെത്തിയ ചാണ്ടി ഉമ്മന്‍ എല്ലാവരെയും നേരിട്ട് കണ്ട് സംസാരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമദിനാചരണത്തിന് കുടിയിലുളളവരെ ചാണ്ടി ഉമ്മന്‍ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ആദിവാസികള്‍ക്ക് വേണ്ടി ഇവിടെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള ആലോചനയിലാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്