GENERAL NEWS

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ് അമ്മ സുപ്രീം കോടതിയെ സമീപിച്ചു

2024-04-20

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റ കൊലപാതകത്തില്‍ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. 

വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പ്രതികള്‍  അപ്പീല്‍ നല്‍കിയത്. സൗമ്യയുടെ അമ്മ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൗമ്യയുടെ അമ്മയ്ക്കായി അപ്പീല്‍ സമര്‍പ്പിച്ചത്. 2008 സെപ്റ്റംബര്‍ 30 നാണ് ഹെഡ് ലെയിന്‍സ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് പതിവു പോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന  മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥ് കൊല്ലപ്പെട്ടത്. നെല്‍സണ്‍ മണ്‍ഡേല റോഡില്‍ വെച്ച് മോഷ്ടാക്കള്‍ സൗമ്യയെ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യക്ക് വെടിയേല്‍ക്കുകയായിരുന്നു. 2009ല്‍  രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ 5 പ്രതികള്‍ അറസ്റ്റിലായി. അതേസമയം ഒന്നാം പ്രതി രവി കപൂര്‍, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബല്‍ജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാര്‍ എന്നിവര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ചിരുന്നു.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്