GENERAL NEWS

ഇമാമിനെ നാടുകടത്തി ഫ്രാന്‍സ്‌

2024-04-21

യഹൂദവിരോധം പ്രകടിപ്പിക്കുന്ന ഹദീസ് ഉദ്ധരിച്ചതിന്റെ പേരില്‍ ഇമാമിനെ ഫ്രാന്‍സ് നാടുകടത്തി. 1985 മുതല്‍ ഫ്രാന്‍സില്‍ താമസിക്കുന്ന ഇമാമിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മാതൃ രാജ്യമായ അള്‍ജീരിയയിലേക്കു നാടുകടത്തിയത്. 

ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ദര്‍മാനെന്‍ ഒപ്പുവച്ച ഉത്തരവുപ്രകാരം വെള്ളിയാഴ്ച രാവിലെ ഇമാം മൊഹമ്മദ് താത്തായിയെ അറസ്റ്റ് ചെയ്യുകയും ഉച്ചകഴിഞ്ഞു വിമാനമാര്‍ഗം അള്‍ജീരിയയില്‍ എത്തിക്കുകയുമായിരുന്നു. 

തുളൂസിലെ അല്‍ നൂര്‍ മോസ്‌കോയില്‍ ഇമാമായിരുന്ന താത്തായിയുടെ പൗരത്വത്തിനുള്ള അപേക്ഷ 2002ലും 2007 ലും തിരസ്‌കരിച്ചിരുന്നു. 2010 ജൂണില്‍ മോസിന്റെ ഉദ്ഘാട വേളയില്‍ യഹൂദരും മുസ്ലിംകളും തമ്മിലുള്ള അന്തിമയുദ്ധത്തെപ്പറ്റി ഉദ്ധരിച്ച ഹദീസിന്റെ പേരിലാണ് ഇപ്പോഴത്തെ പുറത്താക്കല്‍, ഈ ഹദീസ് മത വിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷത്തിനും യഹൂദര്‍ക്കെതിരേയുള്ള വിവേച നത്തിനും കാരണമാകുമെന്ന് ആരാപിച്ച് 2010 സെപ്റ്റംബറിലാണ് കേസ് ആരംഭിച്ചത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ വ്യാഖ്യാനമാണെന്നും അറബിഭാഷയില്‍നിന്നുള്ള തെറ്റായ തര്‍ജമയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല. 2017ല്‍ പ്രസിഡണ്ട് ട്രംപ് ജറുസലേമിലെ തലസ്ഥാനമായി അംഗീകരിച്ചതിനെ വിമര്ശിച്ചപ്പോഴും ഇദ്ദേഹം യഹൂദ വിദ്വെഷം പ്രകടിപ്പിച്ചതായി ആരോപണ മുയര്‍ന്നിരുന്നു. ഹമാസ് ഭീകരര്‍ ഒക്ടോബര്‍ 7 ന് ഇസ്രയേലിനെ ആക്രമിച്ചതിന് ശേഷം ഫ്രാന്‍സില്‍ യഹൂദ വിരോധം ശക്തമാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു നടപടി.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്