GENERAL NEWS

കെജ്രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു

2024-04-21

മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് ആണ് ആരോപണം ഉന്നയിച്ചത്. ജയിലില്‍ കെജ്രിവാളിന് ഇന്‍സുലിന്‍ നല്‍കുന്നില്ലെന്നും, വധിക്കാന്‍ ശ്രമിക്കുകയാണെന്നും ഭാര്യ സുനിതയും ആരോപണം ഉന്നയിച്ചു. 

രണ്ട് ദിവസം മുമ്പ് ഇതേ വിഷയം ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേനയും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗുരുതരമായി പ്രമേഹം ബാധിച്ചിട്ടുള്ള കെജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കുന്നില്ലെന്നും കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്നുമായിരുന്നു അതിഷി മര്‍ലേനയുടെ ആരോപണം. 

ഇതേ ആരോപണവുമായാണ് ഇപ്പോള്‍ സൗരഭ് ഭരദ്വാജും രംഗത്ത് എത്തിയിരിക്കുന്നത്. കെജ്രിവാളിന് കുഴപ്പമൊന്നുമില്ല, ഇന്‍സുലിന്റെ ആവശ്യമില്ല എന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു, ഇങ്ങനെ ചികിത്സ നിഷേധിച്ച് കെജ്രിവാളിനെ ഇല്ലാതാക്കാനാണ് ശ്രമം, ഇന്നലെ വരെ എല്ലാ സൗകര്യങ്ങളും ജയിലിലുണ്ടെന്ന് പറഞ്ഞ അധികൃതര്‍ ഇന്നലെ പ്രമേഹരോഗ വിദഗ്ധന്റെ സഹായം തേടി എയിംസ് ആശുപത്രിയിലേക്ക് കത്തയച്ചിട്ടുണ്ടെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു. അതേസമയം ഇന്‍സുലിന്‍ എടുക്കുന്നത് ജയിലില്‍ എത്തുന്നതിനു മുന്‍പ് തന്നെ കെജ്രിവാള്‍ അവസാനിപ്പിച്ചിരുന്നെന്നും, പ്രമേഘം ചൂണ്ടിക്കാട്ടി ജാമ്യം നേടാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്നും ഇ ഡി ആരോപിച്ചു.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്