CHURCH NEWS

ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ഇസ്രായേലില്‍ പ്രതിഷേധം ശക്തം

2024-04-21

ഹമാസ് പിടിയിലുള്ള ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍ പ്രക്ഷോഭം. ഇസ്രായേലിലെ ജെറുസലേമിലും ടെല്‍അവീവിലും മറ്റ് പ്രധാന നഗരങ്ങളിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. 133 ബന്ദികളാണ് ഗാസയില്‍ ഹമാസിന്റെ രഹസ്യ താവങ്ങളില്‍ ഇപ്പോഴും ഉള്ളത്. 

ഗാസയില്‍ ഇസ്രായേലിന്റെ സൈനീക നടപടി അതിന്റെ ഏഴാം മാസത്തിലേക്ക് നീങ്ങുമ്പോഴും പാലസ്റ്റീന്‍ തീവ്രവാദി സംഘമായ ഹമാസിന്റെ തടവിലുള്ള 133 ഇസ്രയേലി ബന്ധികളുടെ മോചനം സാധ്യമാകാത്തതിനാല്‍ ഇസ്രായേലില്‍ ജനരോക്ഷം വര്‍ദ്ധിക്കുകയാണ്. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളില്‍ അവര്‍ പൂര്‍ണ്ണ തൃപ്തരല്ല. സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണ്. ബന്ദികളുടെ മോചനകാര്യത്തില്‍ ഹമാസ് ഇപ്പോഴും വിലപേശല്‍ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അമേരിക്കയുടെയും, ഈജിപ്തിന്റെയും, ഖത്തറിന്റെയും, നേതൃത്വത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ 85 വയസ്സുള്ള അമ്മമാര്‍ വരെ ഹമാസ് പാളയത്തില്‍ തടവിലുണ്ട്. രോഗികളായ ചിലര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ച് ബന്ദികളുടെ കുടുംബാംങ്കങ്ങള്‍ ആകുലരാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ദുരൂഹ സാഹചര്യങ്ങളില്‍ തീവ്രവാദികളുടെ ഭീഷിണിയില്‍ ജീവിക്കുന്നു. അവരുടെ ജീവന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപ്പെട്ടു ബന്ദികളെ ഉടന്‍ ഇസ്രായേലില്‍ തിരികെയെത്തിക്കണമെന്നും ഹമാസ് പിടിയിലുള്ള ബന്ദികളുടെ കുടുംബാങ്ങങ്ങള്‍ ആവശ്യപ്പെട്ടു.


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്