GENERAL NEWS
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനവ്. 898 മില്ലീമീറ്റര്‍ മഴയാണ് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തത്
2024-07-28

കാലവര്‍ഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ ശക്തമായ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 അടിയിലധികം വെള്ളം ഇടുക്കി ജലസംഭരണിയിലിപ്പോഴുണ്ട്. 2357.32 അടിക്കു മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 52 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്.
കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്നിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.28 അടിയായിരുന്നു. ഇതുവരെ 898 മില്ലീമീറ്റര്‍ മഴയാണ് വൃഷ്ടി പ്രദേശത്ത് പെയ്തത്. ഇതേത്തുടര്‍ന്ന് രണ്ടു മാസം കൊണ്ട് ജലനിരപ്പില്‍ 25 അടിയോളം വര്‍ധനവുണ്ടായി. വേനല്‍ മഴ ശക്തമായപ്പോള്‍ ജലനിരപ്പ് കുറക്കാനായി ഉല്‍പ്പാദനം കൂട്ടിയിരുന്നു. മെയ് അവസാന വാരത്തില്‍ ദിവസേന 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉല്‍പ്പാദിപ്പിച്ചു. കടുത്ത വേനലിനു ശേഷം ശക്തമായ മഴ പെയ്യുമെന്ന് പ്രചനമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഉല്‍പ്പാദനം കൂട്ടിയത്. മഴ ശക്തമായതോടെ ചെറുകിട പദ്ധതികളിലെ ഉല്‍പ്പാദനം കൂട്ടുകയും മൂലമറ്റത്തെ ഉല്‍പ്പാദനം കുറക്കുകയും ചെയ്തു. ഇതാണ് ജലനിരപ്പ് കാര്യമായി ഉയരാന്‍ കാരണം. 2022 ല്‍ ജലനിരപ്പ് റൂള്‍ കര്‍വിലെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഏഴിന് ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 2331 അടി വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2379 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാം. ഏഴു ദശലക്ഷത്തോളം യൂണിറ്റ് വൈദ്യുതിയാണിപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതിതീവ്ര മഴ പെയ്താല്‍ വെള്ളം തുറന്നു വിടേണ്ടി വരിമെന്നാണ് കെഎസ്ഇബി യുടെ ആശങ്ക. ചെറുകിട അണക്കെട്ടുകളിലെല്ലാം പരമാവധി സംഭരണ ശേഷിക്കടുത്താണ് ജലനിരപ്പ്. ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴടി കൂടുതലാണ്. 128 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.
News

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍
