CHURCH NEWS
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
2024-10-01

പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര പൂര്‍ത്തിയാക്കി മടങ്ങവേ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തിലാണ് ഗര്‍ഭച്ഛിദ്രത്തെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ വ്യക്തമാക്കിയത്.
ഗര്‍ഭച്ഛിദ്രത്തെ സമൂഹത്തില്‍നിന്നും തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് വെളിപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ബെല്‍ജിയന്‍ ദേശീയ മാധ്യമ പ്രവര്‍ത്തകയായ Valerie Dupont ന്‍റെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയും ജീവന്‍റെ സംരക്ഷണത്തെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായിട്ടാണ് പാപ്പ ഒരിക്കല്‍ക്കൂടി ഭ്രൂണഹത്യ കൊലപാതകമാണെന്ന് പറഞ്ഞത്. ബെല്‍ജിയം രാജാവായിരുന്ന ബായിന്‍റെ നാമകരണപ്രക്രിയകള്‍ ആരംഭിക്കുമെന്ന് വിശുദ്ധബലിയുടെ അവസാനം നടത്തിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിയതിന് തന്‍റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദയിന്‍ രാജാവ്. ബൗദയിന്‍ രാജാവിനെപ്പോലെ തിന്മകള്‍ക്കെതിരെ പോരാടാന്‍ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കാനുള്ള ധൈര്യം ഭരണാധികാരികള്‍ക്ക് ഉണ്ടാവണമെന്നു പാപ്പ ഉത്ബോധിപ്പിച്ചു. ജീവിക്കുവാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന് എപ്പോഴും ഉറച്ചുപറയുമ്പോള്‍, ജീവിക്കുവാന്‍ കുട്ടികള്‍ക്കുള്ള അവകാശം സമൂഹം ആവശ്യപ്പെടുവാന്‍ മറന്നുപോകരുതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ശാസ്ത്രം പോലും സമര്‍ത്ഥിക്കുമ്പോള്‍, മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തുന്ന ഒന്നാണ് ഭ്രൂണഹത്യയില്‍ സംഭവിക്കുന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ഇതിനു കൂട്ടുനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരും, പ്രത്യേകിച്ച് ഡോക്ടര്‍മാരും വാടകക്കൊലയാളികളാണെന്നും പാപ്പ വിമര്‍ശിച്ചു.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
