GENERAL NEWS

ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം

2024-11-20

ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെ ജില്ലാതല പ്രവര്‍ത്തനം സംബന്ധിച്ച് പ്രധാന സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്‍ നടപ്പിലാക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം സാമൂഹ്യ തിന്മകളും വളരുന്ന കാലഘട്ടത്തില്‍ ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ് പറഞ്ഞു. മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരവധി ഹോട്ട് സ്‌പോട്ടുകളുണ്ട്. ലഹരി വ്യാപനവും അഡിക്ഷനും നിയന്ത്രിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് വലുതാണ്. തുടര്‍ച്ചയായതും ആഴത്തിലുമുള്ള ബോധവത്കരണം നടത്തണം. വിദ്യാര്‍ഥികളെ ബഹുമുഖ വ്യക്തിത്വങ്ങളായി വളര്‍ത്തണം. വായന, സംഗീതം, കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളില്‍ സജീവമാക്കണം. ലഹരിക്കടിപ്പെട്ടവരുടെ സാഹചര്യങ്ങള്‍ മനസിലാക്കി സഹിഷ്ണുതയോടെയും അനുതാപത്തോടെയും ഇടപെടണമെന്നും നിരവധി ജീവിതങ്ങളെ മാറ്റിമറിക്കാന്‍ കഴിയുന്ന സേനയാണ് സന്നദ്ധ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. 

സിവില്‍ സ്റ്റേഷന്‍ ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.ജെ. ബിനോയ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലെവല്‍ കോ -ഓഡിനേറ്റിംഗ് ഏജന്‍സി കോ-ഓഡിനേറ്റര്‍ ഫാ. ജിന്‍സ് മുഖ്യസന്ദേശം നല്‍കി. എസ് എല്‍ സി എ ട്രെയിനിംഗ് കോ - ഓഡിനേറ്റര്‍ ടി.എം. മാത്യു, നശാ മുക്ത് ഭാരത് അഭിയാന്‍ കോ- ഓഡിനേറ്റര്‍ ഫ്രാന്‍സിസ് മൂത്തേടന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു. രാജഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ആര്‍. അനീഷ്, കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് പ്രസിഡന്റ് ഫാ. സോജന്‍ പി. ജോസഫ്, സീനിയര്‍ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവര്‍ പങ്കെടുത്തു


News

പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു

കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍

ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍

ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം

ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍

VIDEO NEWS

നിശബ്ദത പാലിക്കേണ്ട വിഷയമല്ലിത്, വിശദീകരിക്കേണ്ടവർ വിശദീകരിച്ചേ മതിയാകൂ...മുനമ്പം സമരത്തിന്റെ അൻപതാം ദിനത്തിൽ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

ദയാവധ നിയമത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചപ്പോൾ, UK യിൽ ഷെക്കെയ്‌ന ന്യൂസിന് ലഭിച്ച പ്രതികരണങ്ങൾ

ഞായറാഴ്ച പൊതുഅവധി നിർബന്ധിത പ്രവൃത്തിദിനങ്ങളാക്കുന്ന മനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കുക ശക്തമായ ആവശ്യവുമായി കെസിബിസി

ഹൈബി ഈഡൻ എംപിയോടും ഇവിടുത്തെ എം ൽ എ യോടും ഇത് മാത്രമേ ചോദിക്കാൻ ഉള്ളു...മുനമ്പത്ത് തീപ്പൊരി വാക്കുകളുമായി ഷാജൻ സ്കറിയ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം