CHURCH NEWS
ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തനം ദൈവനിയോഗമായി കാണണം; ആഹ്വാനവുമായി മാര്‍ ജോസ് പുളിക്കല്‍
2025-03-06

ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തനം ദൈവനിയോഗമായി കാണണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. കെ.സി.ബി.സി.യുടെ ജസ്റ്റിസ്, പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ കോട്ടയത്ത് ആമോസ് സെന്ററില്‍ വച്ച് സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ നിശ്ചിത കാലത്തേക്ക് ജനങ്ങളാല്‍ നിയോഗിക്കപ്പെടുന്നവര്‍, അതൊരു ദൈവികമായ വിളിയും ജീവിത നിയോഗവുമായി കാണണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ധാര്‍മികതയിലൂന്നിയ മനസ്സാക്ഷി രൂപീകരിച്ച്, രാഷ്ട്രനിര്‍മ്മാണത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ ഇത് വഴിയൊരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളില്‍ നിന്ന് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട് സ്തുത്യര്‍ഹമായ സാമൂഹ്യ സേവനം നടത്തിയ ഓരോ വനിതകളെ ആദരിക്കുന്നതിനായി, കെ.സി.ബി.സി.യുടെ ജസ്റ്റിസ്, പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ കോട്ടയത്ത് ആമോസ് സെന്ററില്‍ വച്ച് സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. സാമൂഹ്യ തിന്മകള്‍ എല്ലാ അതിരുകളും ഭേദിച്ച് നിറഞ്ഞാടുന്ന ഇക്കാലത്ത് സമൂഹത്തില്‍ ക്രൈസ്തവ മൂല്യങ്ങളുടെ പുളിമാവാകുവാന്‍ തയ്യാറാകണമെന്ന് ബിഷപ്പ് പ്രതിനിധികളെ ഉദ്‌ബോധിപ്പിച്ചു. കെസിബിസിയുടെ ആദര സൂചകമായി ബിഷപ്പ് മൊമെന്റോ നല്കി.
കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ ദര്‍ശന്റെ സംസ്ഥാന അദ്ധ്യക്ഷ റാണി ചാക്കോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. ദര്‍ശന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെസ്സി റെജി, സെക്രട്ടറി പ്രമീള ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. 'സമഗ്ര നേതൃപാടവം സമൂഹ്യ ഉന്നമനത്തിനായി' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ പാലാ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റിസ് കൂനാനിക്കല്‍ നയിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതമാശംസിച്ചു. പ്രോഗ്രാം ഓഫീസര്‍ സജോ ജോയി, മാനേജര്‍ വിശാല്‍ ജോസഫ്, ജിന്‍സ്‌മോന്‍ ജോസഫ് നേതൃത്വം നല്കി.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
