CHURCH NEWS
പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; മാര്‍പാപ്പ രാജിവയ്ക്കുമെന്ന അഭ്യൂഹം തള്ളി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍
2025-03-21

അനാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്ക്കുമെന്ന അഭ്യൂഹം തള്ളി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അറിയിച്ച് വത്തിക്കാന്‍.
റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നു വത്തിക്കാന്‍. രാത്രി നല്‍കിയിരുന്ന നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന്‍ നിര്‍ത്തലാക്കി. ഉയര്‍ന്ന പ്രവാഹമുള്ള ഓക്സിജന്‍ തെറാപ്പിയുടെ അളവു കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ശ്വസന-ചലന പ്രക്രിയകളില്‍ കൈവരിച്ച പുരോഗതി എടുത്തുകാണിക്കുന്നു വെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. അതേസമയം, വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ മാര്‍പാപ്പ കാര്‍മികത്വം വഹിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇപ്പോള്‍ 34 ദിവസം പിന്നിട്ടു. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്ക്കുമെന്ന അഭ്യൂഹം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വീണ്ടും തള്ളി. മാര്‍പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ചികിത്സയില്‍ തുടരുമ്പോഴും മാര്‍പാപ്പ സഭാ ഭരണത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നും കര്‍ദിനാള്‍ പാരോളിന്‍ വ്യക്തമാക്കി. തനിക്കു ലഭിച്ച അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താന്‍ ആര്‍ച്ച്ബിഷപ്പായിരുന്ന അര്‍ജന്റീനയിലെ ബുവാനസ് ആരിസ് രൂപതയുടെ മെട്രോപൊളിറ്റന്‍ കത്തീഡ്രലിന് സമ്മാനിച്ചു. ജനുവരിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിനുമുമ്പ് പ്രഖ്യാപിച്ച ഉന്നത ബഹുമതി അമേരിക്കയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ കര്‍ദിനാള്‍ ക്രിസ്റ്റോഫ് പിയറിന് വൈറ്റ് ഹൗസ് കൈമാറിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു നല്‍കുന്ന നിരവധിയായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
