GENERAL NEWS
യുപിഐ നിയമങ്ങളില്‍ മാറ്റം ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍
2025-07-29
യുപിഐ പേയ്‌മെന്റ്സുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാറ്റങ്ങള്‍ വരുന്നു. പുതിയ നിയമങ്ങള്‍ ഇടപാടുകളുടെ സുരക്ഷയും വേഗതയും കൂട്ടാന്‍ സഹായിക്കും.
ഓഗസ്റ്റ് 1 മുതല്‍, ഗൂഗിള്‍ പേ, ഫോണ്‍ പേ, പോലുള്ള യുപിഐ ആപ്പുകളില്‍ ചില മാറ്റങ്ങള്‍ക്കൊരുങ്ങി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ബാലന്‍സ് പരിശോധനകള്‍, ഓട്ടോപേ അഭ്യര്‍ത്ഥനകള്‍, പേയ്മെന്റ് പരാജയങ്ങള്‍, ലിങ്ക് ചെയ്ത അക്കൗണ്ട് പരിശോധനകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത്.ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴി അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നത് ദിവസം 50 തവണയായി നിജപ്പെടുത്തുംഫോ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു യുപിഐ ആപ്പില്‍ ദിവസം 25 തവണയില്‍ കൂടുതല്‍ പരിശോധിക്കാന്‍ കഴിയില്ല.
ബില്‍ പേമെന്റ്, എസ്ഐപി പോലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്നു ടൈം സ്ലോട്ടുകള്‍ നല്‍കും. രാവിലെ പത്തിനു മുന്‍പ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയിലും, രാത്രി 9.30-നു ശേഷവുമാകും എന്നിങ്ങനെയാകും സ്ലോട്ട് നല്‍കുക. ഇടപാട് പെന്‍ഡിങ് എന്നു കണ്ടാല്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് പരമാവധി മൂന്നുതവണയായി നിജപ്പെടുത്തി. ഒരു തവണ പരിശോധിച്ച് 90 സെക്കന്‍ഡ് കഴിഞ്ഞു മാത്രമേ അടുത്ത റിക്വസ്റ്റ് നല്‍കാനാകൂ.
ഇടപാടുകളുടെ സുരക്ഷയും വേഗവും വിശ്വാസ്യതയും കൂട്ടാന്‍ ലക്ഷ്യമിട്ടാണ് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അതേസമയം യുപിഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ പണമിടപാടുകള്‍ നടത്തുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രശംസിച്ചു. യുപിഐ ടെ വളര്‍ച്ചയോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ ഇന്ത്യയില്‍ കുറഞ്ഞുവരികയുമാണെന്നുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
