GENERAL NEWS

എച്ച്-1 ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി ട്രംപ് ഭരണകൂടം

2025-09-20

എച്ച് വണ്‍ ബി വീസ അപേക്ഷകള്‍ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ്. 1,00,000 ഡോളര്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനും കുടിയേറ്റം നിയന്ത്രിക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം.

എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍ അതായത് ഏകദേശം 88 ലക്ഷം രൂപ ആക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വിസയ്ക്ക് ഇതുവരെ ഈടാക്കിയിരുന്നത്. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് 88 ലക്ഷത്തിലേക്ക് ഫീസ് കുത്തനെ ഉയര്‍ത്തിയത്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാര്‍ഥികളെ കൊണ്ടുവരാനാണ് എച്ച്-1ബി വിസ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍, വര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇതു മാറി. സാങ്കേതികവിദ്യാ തൊഴിലാളികള്‍ക്ക് സാധാരണയായി യു.എസ്. നല്‍കുന്ന 1,00,000-ല്‍ പരം ഡോളര്‍ ശമ്പളത്തേക്കാള്‍ വളരെ കുറവാണ് വിസ ഫീസ്. 

സര്‍ക്കാര്‍ തീരുമാനത്തെ ടെക് വ്യവസായം എതിര്‍ക്കില്ലെന്നും അവര്‍ വളരെ സന്തുഷ്ടരായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ ഇത് ബാധിക്കും. എച്ച് വണ്‍ ബി വിസ അപേക്ഷകരുടെ കണക്കില്‍ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നില്‍. ഉയര്‍ന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയര്‍ത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാല്‍ അമേരിക്കയിലെ പല ചെറിയ തസ്തികകളില്‍ പോലും തദ്ദേശീയര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വര്‍ധന പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞു.

നിലവില്‍ ഈടാക്കുന്ന വെറ്റിങ് ചാര്‍ജുകള്‍ക്ക് പുറമെയാണ് ഈ ഫീസും ഈടാക്കുക. വിസ പുതുക്കുവാനും ഇതേ തുക നല്‍കേണ്ടതായുണ്ട്. ഫീസ് മുന്‍കൂറായി ഈടാക്കണോ, അതോ വാര്‍ഷിക തലത്തില്‍ കൈപ്പറ്റണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ശമ്പളമോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഫീസ് ബാധകമാണ്. പരിശീലനത്തിനും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി രാജ്യത്തെത്തുന്ന പരിചയക്കുറവുള്ള വിദേശീയരുടെ കടന്നുവരവ് ഇതോടെ നിലയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്


News

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം , കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ...

ലണ്ടനില്‍ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് , സൗത്വാര്‍ക്ക് കത്തീഡ്രലില്‍ നിന്ന് 3.3 മൈല്‍ ദൂരമുള്ള ...

ഐഎന്‍എസ് മാംഗ്രോള്‍ നാവികസേനയുടെ ഭാഗമായി, അന്തര്‍വാഹിനി വേട്ടയ്ക്ക് ഐഎന്‍എസ് മാംഗ്രോള്‍

സൗദിയില്‍ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം, പശ്ചിമേഷ്യന്‍ പോരാട്ടം കനക്കുന്നു

നിലപാട് വ്യക്തമാക്കി സുപ്രീംകോടതി, തിരുത്തിയ ഫോം 6-ന് അംഗീകാരമില്ല

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം, സംഭവിക്കാന്‍ പാടില്ലാത്തതാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ...

മുതിര്‍ന്ന പൗര•ാരെ ഉപദ്രവിച്ചാല്‍ ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും, വയോജന ഷേമ ബില്‍ മുഖ്യമന്ത്രി ...

ജന്തര്‍ മന്തര്‍ ഇനി സമരവേദി അല്ല, പ്രതിഷേധത്തിന് ഇനി മൂന്നിടങ്ങള്‍ മാത്രം

VIDEO NEWS

സൗദിയിൽ വിമാനത്താവളങ്ങൾക്കുനേരെയും ഒമാൻ തീരത്ത് എണ്ണ ടാങ്കറിനുനേരെയും ആക്രമണം

സുഡാനിൽ ഒരു ജനത പട്ടിണിയിൽ; ലോകം എന്തുകൊണ്ട് ഈ യുദ്ധം മറക്കുന്നു? | Sudan Crisis Explained

പാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതുണ്ടോ?അറിയേണ്ടതെല്ലാം...

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU