GENERAL NEWS

മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍

2026-10-24

ഗവര്‍ണറുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ലോക്ഭവന്‍. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനുള്ള ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയില്‍ മാത്രമാണ് സസ്യാഹാരം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ലോക്ഭവനിലെ ജീവനക്കാര്‍ക്ക് മാംസാഹാരം കഴിക്കുന്നതിനോ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരുന്നതിനോ വിലക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ അടുക്കളയില്‍ മാത്രമാണ് സസ്യാഹാരം പാകം ചെയ്യുന്നതെന്നും ജീവനക്കാര്‍ക്ക് മാംസാഹാരം കഴിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നും ലോക്ഭവന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ പൂര്‍ണ സസ്യാഹാരിയായതിനാല്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കുമായി ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയില്‍ സസ്യാഹാരം മാത്രം പാകം ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഗവര്‍ണറുടെ വ്യക്തിപരമായ ഭക്ഷണരീതിയെ ജീവനക്കാരുടെ ഭക്ഷണശീലങ്ങളുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ലോക്ഭവന്‍ വിശദീകരിച്ചു.

ജീവനക്കാര്‍ക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിനോ വിലക്കില്ല. ലോക്ഭവനില്‍ മാംസാഹാരം പൂര്‍ണമായി നിരോധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ വ്യക്തമാക്കി.

അതേസമയം, ലോക്ഭവനിലെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട നിര്‍ദേശം നേരത്തേ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഭക്ഷണം തിരഞ്ഞെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന നിലപാടുമായി കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ഭവന്റെ വിശദീകരണം പുറത്തുവന്നത്.


News

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...

അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി

ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം

VIDEO NEWS

രാത്രിയുടെ യാമങ്ങളിൽ അമ്മയ്‌ക്കൊപ്പം ലക്ഷങ്ങൾ... വിശ്വാസസാഗരമായി കൃപാസന ജപമാല മഹാറാലി

റൂബി ജൂബിലി വേളയിൽ ജീസസ് യൂത്തിന് ലഭിച്ച വത്തിക്കാന്റെ സമ്മാനം...മനസ്സ് തുറന്ന് ഡോ മിഥുൻ

ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം... ഒരു നിമിഷംകൊണ്ട് ഇല്ലാതായാല്‍ എന്തു സംഭവിക്കും?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU