GENERAL NEWS
അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി
2026-10-24
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ ആദ്യവാരം ഡല്‍ഹിയില്‍ നടന്ന തുടര്‍ച്ചയായ പ്രക്ഷോഭങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒക്ടോബര്‍ 2 നും 15 നും ഇടയില്‍ രാഷ്ട്രീയ നേതാക്കള്‍, സി.ജെ.പി , ഐസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 57 എഫ്.ഐ.ആറുകളാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിരിക്കുന്നത്
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ ആദ്യവാരം ഡല്‍ഹിയില്‍ നടന്ന തുടര്‍ച്ചയായ പ്രക്ഷോഭങ്ങളില്‍ അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ് . ഈ കേസുകളില്‍ വിശദമായ സാങ്കേതിക അന്വേഷണവും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതും ആവശ്യമായതിനാലാണ് കേസ് ലോക്കല്‍ പോലീസില്‍ നിന്നും സ്‌പെഷ്യലൈസ്ഡ് യൂണിറ്റായ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത് . ജിസ്റ്റര്‍ ചെയ്ത 57 കേസുകളില്‍ പത്തിലധികം എണ്ണം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ടതാണ്. ഭൂരിഭാഗം കേസുകളും ബി.എന്‍.എസ്.എസ് (ആചടട) സെക്ഷന്‍ 163 പ്രകാരമുള്ള കൂട്ടംകൂടല്‍ നിരോധന ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ് . ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കടന്നതുമായി ബന്ധപ്പെട്ട് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കെതിരെ എടുത്ത രണ്ട് പ്രധാന കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജാമ്യത്തിലിറങ്ങിയ ഇവര്‍ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് . ഇലക്ട്രല്‍ റോള്‍ പുതുക്കലിലെ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ വിദ്യാര്‍ത്ഥി-കര്‍ഷക സംഘടനകളും രാജ്യവ്യാപകമായി ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട് .
News
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...
ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...
മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍
ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...
ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം
