GENERAL NEWS

എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ രണ്ടുമണിയോടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടമായി, എംഎല്‍എയുടെ കാറിന് പിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് പരുക്കില്ല

2026-10-24

 തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ മലപ്പുറം കോയിച്ചനയില്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാത 66ല്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു. എംഎല്‍എ ഉള്‍പ്പെടെ വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരുക്കില്ല.

തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ ദേശീയപാത 66ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു.  ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു. എംഎല്‍എ ഉള്‍പ്പെടെ വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരുക്കില്ല.തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്ന് സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ തൊട്ടുപുറകില്‍ വരികയായിരുന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തെത്തുടര്‍ന്ന് അല്‍പ്പസമയം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.





News

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...

മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍

അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി

ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം

VIDEO NEWS

രാത്രിയുടെ യാമങ്ങളിൽ അമ്മയ്‌ക്കൊപ്പം ലക്ഷങ്ങൾ... വിശ്വാസസാഗരമായി കൃപാസന ജപമാല മഹാറാലി

റൂബി ജൂബിലി വേളയിൽ ജീസസ് യൂത്തിന് ലഭിച്ച വത്തിക്കാന്റെ സമ്മാനം...മനസ്സ് തുറന്ന് ഡോ മിഥുൻ

ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം... ഒരു നിമിഷംകൊണ്ട് ഇല്ലാതായാല്‍ എന്തു സംഭവിക്കും?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU