GENERAL NEWS
ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്
2025-09-29
ദുബായില്‍ നടന്ന ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. തിലക് വര്‍മയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന തീ പാറുന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാരായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 84 റണ്‍സിന് വിക്കറ്റ് നഷ്ടമില്ലാതെ മികച്ച നിലയിലായിരുന്നെങ്കിലും, കുല്‍ദീപ് യാദവിന്റെ സ്പിന്‍ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 146 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ മുന്‍നിര താരങ്ങളെ പെട്ടെന്ന് നഷ്ടമായി. യുവതാരങ്ങളായ തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. തിലക് വര്‍മ അര്‍ദ്ധ സെഞ്ചുറി നേടി ടീമിന് വിജയം ഉറപ്പിച്ചു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. തിലക് വര്‍മ്മയും ശിവം ദുബെയും സമ്മര്‍ദ്ദ നിമിഷങ്ങളില്‍ കാഴ്ചവെച്ച പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തി. ടീമിന്റെ ഈ വിജയം വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള മികച്ച മുന്നേറ്റം കൂടിയാണ്.
News
ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍
ഭിന്നശേഷി സംവരണം: സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, എന്‍എസ്എസിന് അനുകൂലമായ ഉത്തരവ് , എല്ലാ ...
ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ...
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്‍ഐഎ പിടിയില്‍
അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ , നവ കേരളം സര്‍വ്വേയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം
വെള്ളത്തിന് പൂട്ടിട്ട് ഇന്ത്യ , പാകിസ്താന് വന്‍ തിരിച്ചടി, ഷാപുര്‍കണ്ടി ബാരേജ് പൂര്‍ത്തിയാകുന്നു
നവകേരള സര്‍വേ റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് വി ഡി സതീശന്‍
തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം, വിമര്‍ശനവുമായി പാരീസ് നീതിന്യായ ...
