GENERAL NEWS

ടെല്‍ അവീവിലേക്ക് ബ്രിട്ടീഷ് എയര്‍വേയ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 25 മുതല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങും

2026-10-08

ഞ/ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ്, ഒക്ടോബര്‍ 25 മുതല്‍ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഔദ്യോഗികമായി പുനരാരംഭിക്കുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ പുനരാരംഭിക്കുന്നത്.

ഢ/ഛ കഴിഞ്ഞ കാലങ്ങളിലെ യുദ്ധ സാഹചര്യങ്ങളിലും വിദേശ എയര്‍ലൈനുകള്‍ സുരക്ഷാകാരണങ്ങളാല്‍ സര്‍വീസുകള്‍ പിന്‍വലിച്ചപ്പോഴും, ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ പൂര്‍ണ്ണമായും ഇസ്രായേലി എയര്‍ലൈനുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. പിന്നീട് ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷവും, ജൂണില്‍ യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ മാറ്റങ്ങളെത്തുടര്‍ന്നുമാണ് വിദേശ വിമാനക്കമ്പനികള്‍ ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ ഘട്ടംഘട്ടമായി തിരികെ കൊണ്ടുവന്നത്. എങ്കിലും ഈ രംഗത്ത് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ ഏറ്റവും ഒടുവിലത്തെ പ്രമുഖ അന്താരാഷ്ട്ര കാരിയറുകളില്‍ ഒന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ്.

യുഎസിലെ പ്രധാനപ്പെട്ട രണ്ട് എയര്‍ലൈനുകളായ ഡെല്‍റ്റയും യുണൈറ്റഡും കഴിഞ്ഞ മാസം മാത്രമാണ് ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത്. അതേസമയം, സുരക്ഷാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ 2027 മാര്‍ച്ച് 27 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.





News

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...

മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍

അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി

ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

VIDEO NEWS

രാത്രിയുടെ യാമങ്ങളിൽ അമ്മയ്‌ക്കൊപ്പം ലക്ഷങ്ങൾ... വിശ്വാസസാഗരമായി കൃപാസന ജപമാല മഹാറാലി

റൂബി ജൂബിലി വേളയിൽ ജീസസ് യൂത്തിന് ലഭിച്ച വത്തിക്കാന്റെ സമ്മാനം...മനസ്സ് തുറന്ന് ഡോ മിഥുൻ

ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം... ഒരു നിമിഷംകൊണ്ട് ഇല്ലാതായാല്‍ എന്തു സംഭവിക്കും?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU