GENERAL NEWS
ഗാര്‍ഹിക പീഡനം തടയാന്‍ 'സ്പീക്ക് അപ്പ്' 'സ്പീക്ക് അപ്പ്' എന്ന പേരില്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ചു
2026-10-08
സംസ്ഥാനത്ത്് വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ ശക്തമായ ഇടപെടലുമായി കേരള പൊലീസ്. അതിജീവിതകള്‍ക്ക് സുരക്ഷയും നിയമസഹായവും ഉറപ്പാക്കാന്‍ 'സ്പീക്ക് അപ്പ്' എന്ന പേരില്‍ ആഭ്യന്തര വകുപ്പ്്് സമഗ്രമായ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു
ഗാര്‍ഹിക പീഡനം തടയുന്നതിനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് 'സ്പീക്ക് അപ്പ്' എന്ന പേരില്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐജി അജിത ബീഗം ഐപിഎസിനാണ് പദ്ധതിയുടെ പ്രത്യേക ചുമതല.
ഗാര്‍ഹിക അതിക്രമങ്ങള്‍് തടയുക അതിജീവിതകള്‍ക്ക് നിയമസഹായവും, കൗണ്‍സിലിംഗും നടപ്പാക്കുക, സുരക്ഷിത താമസം, ഉപജീവന സഹായം എന്നിവ ലഭ്യമാക്കുകയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യം. പരാതി നല്‍കാന്‍ ഭയപ്പെടുന്നവര്‍ക്കും കഴിയാത്ത സാഹചര്യമുള്ളവര്‍ക്കും സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനം ഒരുക്കും.
പരാതിക്കാരുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കും. വിവരമറിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തിലല്ലാതെയും അതിജീവിതകളെ സമീപിക്കും. ഓരോ കേസിന്റെയും പുരോഗതി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചതോറും വിലയിരുത്തും.
ഡിജിറ്റല്‍ ഹെല്‍പ്പ് ലൈന്‍, വാട്സ്ആപ്പ്, മൊബൈല്‍ ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെയും പരാതി സ്വീകരിക്കുന്നതിനായി കമാന്‍ഡ് സെന്റര്‍ ഒരുക്കും. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെല്‍ട്ടര്‍ ഹോമുകളും തൊഴില്‍ പരിശീലനവും ലഭ്യമാക്കും.'സഹനം മതി, ഇനി ശബ്ദമുയര്‍ത്തേണ്ട സമയമാണ്' എന്ന സന്ദേശത്തോടെയാണ് 'സ്പീക്ക് അപ്പ്' പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന്് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്ത വിധം ശക്തമായ നടപടികളാണ് പോലീസ് നടത്തുക എന്നും മന്ത്രി പറഞ്ഞു
News
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...
ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...
മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍
അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി
ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...
